2019ല്‍ മികച്ച കഥക്കുളള സംസ്ഥാന പുരസ്‌കാരം നേടിയ വരി- ദ സെന്റന്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് പൊയില്‍ക്കാവ് കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നജസ്സ് ' എന്നചലച്ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു.ഒരു 'അശുദ്ധ കഥ' എന്ന ടാഗ് ലൈനുള്ള ഈ ചിത്രത്തില്‍
കുവിയെന്ന നായ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു.
കൈലാഷ്, ടിറ്റോ വില്‍സണ്‍, സജിത മഠത്തില്‍, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, അമ്പിളി സുനില്‍, ദേവരാജ്, രമേഷ് കാപ്പാട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മലബാറിലെ ഒരു ഗ്രാമത്തില്‍ ഒരു തെരുവ് നായ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ ദശൃവല്‍ക്കരിക്കുന്നത്.വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന പത്താമത്തെ ചിത്രമാണ് ' നജസ്സ് '. മുരളി നീലാംബരിയാണ് സഹനിര്‍മാണം. ഛായാഗ്രഹണം വിപിന്‍ ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.
ഡോക്ടര്‍ സി രാവുണ്ണി,മുരളി നീലാംബരി,ബാപ്പു വെള്ളിപ്പറമ്പ് എന്നിവരുടെ വരികള്‍ക്ക് സുനില്‍ കുമാര്‍ പി.കെ സംഗീതം പകരുന്നു.എഡിറ്റിങ്ങ്-രതിന്‍ രാധാകൃഷ്ണന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-കമലേഷ്,
കോ-റൈറ്റര്‍-റഫീഖ് മംഗലശ്ശേരി,കല-വിനീഷ് കണ്ണന്‍,
കോസ്റ്റിയൂംസ്-അരവിന്ദ് കെ.ആര്‍,മേക്കപ്പ്-ഷിജി താനൂര്‍,സ്റ്റില്‍സ്- രാഹുല്‍ ലൂമിയര്‍,പി ആര്‍ ഒ- എ എസ് ദിനേശ്.