Latest News

സാന്റാ ഇന്റര്‍നാഷണല്‍ ആയിരിക്കും, എന്നാല്‍ നിന്റെ ആഗ്രഹങ്ങള്‍ ലോക്കല്‍ മതി'; ക്രിസ്മസ് അപ്പൂപ്പനായി ദീലിപെത്തുന്ന മൈ സാന്റാ ട്രെയിലര്‍ കാണാം

Malayalilife
 സാന്റാ ഇന്റര്‍നാഷണല്‍ ആയിരിക്കും, എന്നാല്‍ നിന്റെ ആഗ്രഹങ്ങള്‍ ലോക്കല്‍ മതി'; ക്രിസ്മസ് അപ്പൂപ്പനായി ദീലിപെത്തുന്ന മൈ സാന്റാ ട്രെയിലര്‍ കാണാം

ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന 'മൈ സാന്റാ' ട്രെയിലര്‍ എത്തി. ക്രിസ്മസ് അപ്പൂപ്പനായ ദിലീപാണ് ട്രെയിലറില്‍ ഉള്ളത്.വളരെ രസകരമായിട്ടാണ് ട്രെയിലര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കും കുടുംബത്തിനും പ്രാധാന്യമൊരുക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്..

സാന്റായും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് മൈ സാന്റാ.സണ്ണി വെയ്ന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ്കുമാര്‍, ശശാങ്കന്‍, ധീരജ് രത്‌നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനുശ്രീയാണ് ചിത്രത്തിസെ നായിക. ചിത്രത്തിലെ ദിലീപിന്റെ ലുക്കുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

My Santa Trailer Dileep trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES