Latest News

കുട്ടി ന്യൂജന്‍ ഒക്കെയാ.. സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ; മുന്തിരി മൊഞ്ചന്‍ഒരു തവള പറഞ്ഞ കഥ എന്ന ചിത്രത്തിലെ യുവനടി അഖിലയുടെ സാഹസികത കണ്ട സലീം കുമാറിന്റെ ഉപദേശം ഇങ്ങനെ: വൈറലായി ചിത്രത്തിന്റെ ടീസറും

Malayalilife
കുട്ടി ന്യൂജന്‍ ഒക്കെയാ.. സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ; മുന്തിരി മൊഞ്ചന്‍ഒരു തവള പറഞ്ഞ കഥ എന്ന ചിത്രത്തിലെ യുവനടി അഖിലയുടെ സാഹസികത കണ്ട സലീം കുമാറിന്റെ ഉപദേശം ഇങ്ങനെ: വൈറലായി ചിത്രത്തിന്റെ ടീസറും

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത് ഒരുക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. ചിത്രത്തില്‍ സലിം കുമാറും വേഷമിടുന്നുണ്ട്.

ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന പുതുമുഖ നടി അഖിലയുടെ സാഹസികതയും ഇത് കണ്ട് സലീം കുമാര്‍ ഹാസ്യ രൂപേണ നല്കിയ ഉപദേശവുമാണ് ഇപ്പോള്‍ ചര്‍്ച്ചയാകുന്നത്.ചിത്രത്തിന്റെ നിര്‍മ്മാതാവ് അശോകന്റെ മകളാണ് അഖില.

ഷൂട്ടിങ്ങിനായി പ്രത്യേകം കുഴിച്ച അത്യാവശ്യം ആഴമുള്ള കിണറില്‍ അഖില ചാടേണ്ട ഒരു രംഗമുണ്ട്. അഖിലയ്ക്ക് ചാടാനായി സ്റ്റണ്ട് മാസ്റ്റര്‍ അഷ്‌റഫ് ഗുരുക്കള്‍ റോപ്പുമായി വന്ന് താരത്തെ വിളിച്ചു. കിണറിന്റെ വക്കില്‍ വന്ന് നിന്ന് താഴെക്കൊന്ന് നോക്കി അഖില പറഞ്ഞു ' കയറൊന്നും വേണ്ടാ അങ്കിള്‍ ഞാന്‍ ചാടിക്കോളാം!'.  എല്ലാവരും ശ്വാസമടക്കി നിന്നപ്പോള്‍ അഖില കിണറിനടിയില്‍ വിരിച്ച ബെഡിലേക്ക് ചാടി.

സീന്‍ പെര്‍ഫെക്ട് ആയെങ്കിലും കണ്ടുനിന്നവരുടെ നെഞ്ചിടിപ്പ് പെര്‍ഫെക്ട് ആവാന്‍ പിന്നെയും സമയം എടുത്തു. കിണറിനടിയില്‍ നിന്നുള്ള മൂന്നു ഷോട്ടിലും ചാട്ടം ആവര്‍ത്തിച്ച അഖില ഇതിന്റെ കണ്ടിന്യൂ ഷോട്ടിനു വേണ്ടി കായല്‍ വെള്ളത്തിലേക്കും ചാടിയിരുന്നു. അഖിലയുടെ ഈ ചാട്ടം കണ്ടു കൊണ്ട് കൂടെ അഭിനയിച്ച സലിം കുമാര്‍ പറഞ്ഞു..'കുട്ടി ന്യൂജന്‍ ഒക്കെയാ സമ്മതിച്ചു, പക്ഷെ ഇത്ര എടുത്തുചാട്ടം പാടില്ല കേട്ടോ'. സലിം കുമാറിന്റെ ഈ ഡയലോഗ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 
ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ സൈക്കോളജി ആന്റ് പെര്‍ഫോര്‍മന്‍സ് ആര്‍ട്ട്സ് ഡിഗ്രി വിദ്യാര്‍ഥിനിയാണ് അഖില.

റിലീസിനൊരുങ്ങുന്ന മുന്തിരി മൊഞ്ചന്റെ ടീസര്‍ റിലീസ് ചെയ്തു. വളരെ രസകരമായാണ് ടീസര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. ഛായാഗ്രഹണം ഷാന്‍ ഹാഫ്‌സാലി. പശ്ചാത്തല സംഗീതം റിജോഷ്. ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിലെത്തും.

Munthiri Monchan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES