ഓണ്‍ലൈനില്‍ എത്തും മുമ്പേ പ്രിവ്യൂവിലും മീഡിയ മീറ്റുകളിലും ചര്‍ച്ചയായി കഴിത്തിരുന്ന മുകള്‍പ്പരപ്പ് സിനിമയുടെ ട്രൈയ്‌ലര്‍ മനോരമ മ്യൂസിക്കിന്റെ യു ട്യൂബ് ചാനലിലൂടെ പുറത്ത്. തെയ്യം, പ്രണയം, പ്രകൃതി എന്നീ ഘടകങ്ങളുടെ അണ്‍ യൂഷ്വല്‍ വിഷ്വല്‍ കട്ടിംഗുകള്‍ക്കൊണ്ട് സിനിമയിലേക്കു കൃത്യവും വ്യക്തവുമായ സൂചന നല്‍കുന്നുണ്ട് ഈ ട്രയ്‌ലര്‍.കൊച്ചിയിലെ മീഡിയ പ്‌ളസ് സാരഥിയും ഫിലിം എഡിറ്ററുമായ ലിന്‍സണ്‍ റാഫേലാണ് മുകള്‍പ്പരപ്പിന്റെ ഗംഭീര ട്രെയ്‌ലര്‍ ഒരുക്കിയത്.
സിബി പടിയറ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 1 ന് റിലീസ് ചെയ്യും. ജെ പി തവറൂല്‍ ആണ് നിര്‍മ്മാണം .
മാമുക്കോയയുടെ അവസാന ചിത്രമാണിത്. തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റിനു ശേഷം സുനില്‍ സൂര്യ ഇതില്‍ നായകനാകുന്നു. അപര്‍ണ ജനാര്‍ദ്ദനനാണ് നായിക. അലന്‍ വര്‍ഗീസ് പശ്ചാത്തല സംഗീതവും തീം സോങും ഒരുക്കിയിരിക്കുന്ന മുകള്‍പ്പരപ്പ് ട്രെയിലര്‍ ഓണ നാളുകളില്‍ മലയാളികള്‍ക്ക് ഒരു വേറിട്ട ദൃശ്യ അനുഭവമാകും. തീര്‍ച്ച.