വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം'. യുവതാരനിര അണിനിരക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിം?ഗ് ആരംഭിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മോഹന്‍ലാലാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഇന്ന് മുതലാണ് ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിക്കുന്നത്. വിവിധ ബുക്കിം?ഗ് പ്ലാറ്റ്‌ഫോമിലൂടെയാണ് നടക്കുക. ബുക്കിം?ഗ് തുടങ്ങുന്നതിന്റെ ഭാ?ഗമായി പുതിയ പോസ്റ്ററും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. മലയാളികള്‍ക്ക് വിഷുകൈനീട്ടമായി ഏപ്രില്‍ 11-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
ഹൃദയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തിലെത്തുന്നു.
അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ് എന്നിങ്ങനെ വന്‍ താരനിരയെത്തുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് നിവിന്‍ പോളി എത്തുന്നത്.