Latest News

അത് മര്യാദയില്ലാത്ത നടപടി; തുറന്നടിച്ച് മോഹന്‍ലാല്‍; ആശ്വസിച്ച് ലിബര്‍ട്ടി ബഷീറും സംഘവും

Malayalilife
അത് മര്യാദയില്ലാത്ത നടപടി; തുറന്നടിച്ച് മോഹന്‍ലാല്‍; ആശ്വസിച്ച് ലിബര്‍ട്ടി ബഷീറും സംഘവും

കൊറോണ കാരണം തിയേറ്ററുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ പുതിയ സിനിമകള്‍ റിലീസിംഗിനു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുകയാണ്. മള്‍ട്ടിപ്ലക്‌സ് ഉള്‍പ്പെടെയുള്ള തിയേറ്റര്‍ ഉടമകള്‍ക്കാണ് ഇതില്‍ ആകുലത. ശക്തമായ എതിര്‍പ്പ് തിയേറ്റര്‍ ഉടമകള്‍ ഈ നീക്കത്തിന്നെതിരെ ഉയര്‍ത്തുമ്പോള്‍ ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക, ഡിസ്ട്രിബ്യൂട്ടര്‍മാര്‍ എല്ലാവരും അനുകൂലിക്കുന്നത് ഓണ്‍ലൈന്‍ റിലീസിംഗിനെയാണ്. ഇത് തിയേറ്റര്‍ ഉടമകളുടെ ഭീതി കൂട്ടുകയും ചെയ്യുന്നുണ്ട്. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ ഓണ്‍ലൈന്‍ റിലീസിനെ എതിര്‍ത്ത് രംഗത്തെത്തിയത് തീയറ്റര്‍ ഉടമകള്‍ക്ക് ആശ്വാസമായിരിക്കയാണ്..

ജയസൂര്യയുടെ സൂഫിയും സുജാതയും, വിവിധ ഭാഷകളിലായി 6 സിനിമകളാണ് ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നെന്ന് ആമസോണ്‍ പ്രൈം വീഡിയോ രംഗത്തെത്തിയത്. ഇത് വിവാദ വിഷയമായി തുടരവേയാണ് മോഹന്‍ലാല്‍ ഓണ്‍ലൈന്‍ റിലീസിനെതിരെ രംഗത്ത് വന്നത്. ഓണ്‍ലൈന്‍ റിലീസിന് സിനിമ നല്‍കുന്നത് ശരിയല്ലെന്നും അത് മര്യാദയില്ലാത്ത നടപടിയാണെന്നുമാണ് ലാല്‍ പറഞ്ഞത്. ഓണ്‍ലൈനിനായി മാത്രമായി സിനിമകള്‍ വരട്ടെയെന്നാണ് അമ്മ പ്രസിഡന്റ് പറഞ്ഞത്.  

എല്ലാവരും മോഹന്‍ലാലിന് ഷഷ്ടിപൂര്‍ത്തിയ്ക്ക് ആശംസകള്‍ നേരുമ്പോള്‍ ലാല്‍ തങ്ങള്‍ക്ക് ഏറ്റവും വലിയ സഹായം ചെയ്യുകയാണ് ചെയ്തതെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര് സിനിലൈഫിനോട് പറഞ്ഞു. ഓണ്‍ലൈന്‍ ഫിലിം റിലീസ് പ്രശ്‌നത്തില്‍ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സുമെല്ലാം തങ്ങള്‍ക്ക് എതിരായി നില്‍ക്കുമ്പോള്‍ ഓണ്‍ലൈന്‍ റിലീസിന് സിനിമ നല്‍കുന്നത് ശരിയല്ലെന്നും അത് മര്യാദയില്ലാത്ത നടപടിയാണെന്നും സിനിമാ രംഗത്ത് നിന്ന് ശക്തമായി പറഞ്ഞത് മോഹന്‍ലാല്‍ മാത്രമാണ്. അമ്മ പ്രസിഡന്റിന്റെ ഷഷ്ടിപൂര്‍ത്തി സമ്മാനമായി കേരളത്തിലെ എല്ലാ തിയേറ്റര്‍ ഉടമകളും ഇത് സ്വീകരിക്കുകയാണ്. ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സിനിമാ രംഗത്ത് നിന്ന് ശക്തമായ ഒരു സ്വരം ഈ കാര്യത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അത് മോഹന്‍ലാലില്‍ നിന്നും മാത്രമാണ്. ഈ കാര്യം തുറന്നു പറഞ്ഞ ഏക വ്യക്തി അമ്മ പ്രസിഡന്റ് മാത്രമാണ്. ഇതിനു ഞങ്ങള്‍ ലാലിനോട് കടപ്പെട്ടിരിക്കുന്നു ലിബര്‍റ്റി ബഷീര്‍ പറയുന്നു. ലോക്ക് ഡൌണ്‍ കാരണം തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാലാണ് നിര്‍മ്മാതാക്കള്‍ പടം പെട്ടിയിലിരിക്കുന്ന ഗതികേട് ഒഴിവാക്കി ഓണ്‍ലൈന്‍ റിലീസിന് മുതിര്‍ന്നത്.

ആമസോണ്‍ പ്രൈംവഴി  മലയാള സിനിമ ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുകയാണ്.  ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിച്ച് ജയസൂര്യ നായകനായ 'സൂഫിയും സുജാതയു'മാണ് ഡിജിറ്റല്‍ റിലീസിനൊരുങ്ങുന്നത്. എന്നാല്‍, തിയറ്ററുകളുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചതിനാല്‍ നിര്‍മാതാവ് വിജയ് ബാബുവിന്റെ ചിത്രങ്ങള്‍ക്ക് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഓണ്‍ലൈന്‍ റിലീസിങ് അംഗീകരിക്കാനാകില്ലെന്ന് ഫിലിം ചേംബറും അറിയിച്ചിട്ടുണ്ട്. മുങ്ങിച്ചാകാന്‍ തുടങ്ങിയപ്പോള്‍ കിട്ടിയ കച്ചിത്തുമ്പായാണ് ഓണ്‍ലൈന്‍ റിലീസിനെ ചില നിര്‍മ്മാതാക്കള്‍ കാണുന്നത്. ചുരുങ്ങിയത് ഒരുമാസമെങ്കിലും പ്രദര്‍ശിപ്പിച്ചാലേ മുടക്കുമുതല്‍ തിരിച്ചുകിട്ടൂ. പക്ഷെ തിയേറ്ററുകള്‍ മുഴുവന്‍ അടഞ്ഞു കിടക്കുമ്പോള്‍ കൊറോണ കാരണം ജനങ്ങള്‍ തിയേറ്ററില്‍ എത്താന്‍ മടിക്കുമ്പോള്‍ ഓണ്‍ലൈന്‍ റിലീസ് അല്ലാതെ വേറെ മാര്‍ഗമില്ലെന്ന നിലപാടിലാണ് ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്ന നിര്‍മ്മാതാക്കള്‍.  
 

Mohanlal has opposed the online release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES