Latest News

ആദ്യം നായികയായി തീരുമാനിച്ചിരുന്ന തന്നെ ഒഴിവാക്കി അക്ഷരയെ നായികയാക്കിയത് കമല്‍ഹാസന്‍ ഇടപെട്ട്; കമല്‍ ഹാസനും കൂട്ടരും ചേര്‍ന്ന് അഗ്‌നി സിറകുകളില്‍ നിന്ന് തന്നെ പുറത്താക്കി; കമല്‍ഹാസനെതിരെ ആരോപണങ്ങളുമായി നടി മീര മിഥുന്‍

Malayalilife
ആദ്യം നായികയായി തീരുമാനിച്ചിരുന്ന തന്നെ ഒഴിവാക്കി അക്ഷരയെ നായികയാക്കിയത് കമല്‍ഹാസന്‍ ഇടപെട്ട്; കമല്‍ ഹാസനും കൂട്ടരും ചേര്‍ന്ന് അഗ്‌നി സിറകുകളില്‍ നിന്ന് തന്നെ പുറത്താക്കി; കമല്‍ഹാസനെതിരെ ആരോപണങ്ങളുമായി നടി മീര മിഥുന്‍

കമല്‍ ഹാസന്റെ മകള്‍ക്കുവേണ്ടി 'അഗ്‌നി സിറകുകള്‍' എന്ന തമിഴ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ആരോപിച്ച് നടി മീര മിഥുന്‍ രംഗത്ത്. നവീന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'അഗ്‌നി സിറകുകള്‍'. കമല്‍ ഹാസന്റെ മകള്‍ അക്ഷര ആണ് ചിത്രത്തിലെ നായിക ആകുന്നത്. 

എന്നാല്‍ ഈ സിനിമയില്‍ തന്നെ ആണ് ആദ്യം നായിക ആകാന്‍ ക്ഷണിച്ചതെന്നും കമല്‍ ഹാസന്‍ ഇടപെട്ടു അക്ഷരരയെ ആ റോളില്‍ എത്തിക്കുകയായിരുന്നു എന്നാണ് മോഡലും നടിയുമായ മീര മിഥുന്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് താന്‍ എന്ന് മീരപറഞ്ഞു. കമല്‍ ഹാസനും കൂട്ടരും ചേര്‍ന്ന് അഗ്‌നി സിറകുകളില്‍ നിന്ന് തന്നെ പുറത്താക്കിയത് എന്നറിയാം. ഇപ്പോള്‍ താന്‍ അതില്‍ ദുഖിക്കുന്നില്ല. ഇവരുടെയെല്ലാം പൊയ്മുഖം പുറത്തു കൊണ്ട് വരാന്‍ സാധിക്കാത്തതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും മീര പറഞ്ഞു.

മീരയുടെ വാദം കള്ളമാണെന്ന് പറഞ്ഞു 'അഗ്‌നി സിറകു'കളുടെ സംവിധായകന്‍ നവീന്‍ രംഗത്ത് വന്നിട്ടുണ്ട്. ശാലിനി പാണ്ഡെയായാണ് ആദ്യം തന്‍ ഈ റോളിനായി പരിഗണിച്ചത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല. എന്നാല്‍ നവീന്‍ പറയുന്നത് കള്ളമാണെന്ന് മീര ആവര്‍ത്തിക്കുന്നു. ഇവര്‍ തമ്മില്‍ ഉള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വിവാദമാകുകയാണ്.

കമല്‍ ഹാസന്‍ അവതാരകനായെത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആണ് മീര മിഥുന്‍ശ്രദ്ധേയയാകുന്നത്. ഷോയ്ക്കിടെ സംവിധായകന്‍ ചേരന്‍ തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായാണ് മീര മിഥുന്‍ രംഗത്ത് എത്തിയതും വാര്‍ത്തയായിരുന്നു.ടാസ്‌ക്കിനിടയിലായിരുന്നു ഈ സംഭവം.

മോഡലിങ് രംഗത്ത് സജീവമായ മീര ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എട്ട് തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. ഇപ്പോള്‍ തീയറ്ററുകളില്‍ ഉള്ള നമ വീട്ടു പിള്ളയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.

Meera Mitun makes allegations against Kamal Haasan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES