Latest News

വെബ്‌സീരിസുമായി അഹാന കൃഷ്ണ; ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന മീ മൈസെല്‍ഫ് ആന്‍ഡ് ഐ ട്രെയിലര്‍ കാണാം

Malayalilife
topbanner
വെബ്‌സീരിസുമായി അഹാന കൃഷ്ണ; ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന മീ മൈസെല്‍ഫ് ആന്‍ഡ് ഐ ട്രെയിലര്‍ കാണാം

ഹാന കൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസ് റിലീസിനൊരുങ്ങുന്നു. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ഒരു മൈക്രോ വെബ് സീരിസായ മി മൈസെല്‍ഫ് ആന്‍ഡ് ഐയിലൂടെയാണ് അഹാനയുടെ ഡിജിറ്റല്‍ അരങ്ങേറ്റം. വെബ്‌സീരിസ് ട്രെയിലര്‍ പുറത്ത് വന്നു.പൃഥ്വിരാജാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

അഭിലാഷ് സുധീഷ് സംവിധാനം ചെയ്യുന്ന സീരിസില്‍ മാ കഫേ നടത്തുന്ന മാളു എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. മീര നായര്‍, കാര്‍ത്തിക വി.എസ്, അനൂപ് മോഹന്‍ ദാസ്, അരുണ്‍ പ്രദീപ്, രാഹുല്‍ രാജഗോപാല്‍, പ്രദീപ് ജോസഫ് എന്നിവരാണ് മറ്റ് താരങ്ങള്‍.

ആകെ ഏഴ് എപ്പിസോഡുകളുള്ള വെബ് സീരിസ്, എല്ലാ രാത്രിയും ഒരു കോഫി ഷോപ്പില്‍ കണ്ടുമുട്ടുന്ന മൂന്നുപേരുടെ കഥയാണ് സീരീസ് പറയുന്നത്. അവര്‍ക്കിടയില്‍ പ്രണയവും ജീവിതവും ഭാവിയും എല്ലാം ചര്‍ച്ചയാകുന്നുണ്ട്.  ചെറിയ തമാശകളും, പ്രണയവുമെല്ലാം ചേര്‍ത്തൊരുങ്ങുന്ന ഒരു ത്രില്ലറാണ് 'മി മൈസെല്‍ഫ് ആന്‍ഡ് ഐ'.

സംവിധായകന്‍ അഭിലാഷ് സുധീഷും അഭിജിത് സൈന്ധുവും ചേര്‍ന്നാണ് രചന. നിമിഷ് രവി ആണ് ഛായാഗ്രഹണം. നൃത്തസംവിധാനം സായി ബാലു, അതുല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.11 ത് ഹവര്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ഈ മാസം റിലീസ് ചെയ്യും.


 

Read more topics: # അഹാന കൃഷ്ണ
Me Myself I Official Trailer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES