മലയാളികളുടെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമൊക്കെ സോഷ്യല്‍ മീഡിയയിലെ നിറസാനിധ്യമാണ്. ഇപ്പോളിതാ നടി അഹാന കൃഷ്ണ ഹാലോവീന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചതാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
സാങ്കല്‍പ്പിക കഥാപാത്രവും ഡിസ്‌നിയുടെ 1937 ആനിമേറ്റഡ് ചിത്രമായ സ്‌നോ വൈറ്റ് ആന്‍ഡ് സെവന്‍ ഡ്വാര്‍ഫിലെ പ്രധാന കഥാപാത്രവുമായ സ്‌നോ വൈറ്റിനെയാണ് ചിത്രങ്ങളിലൂടെ അഹാന പുനരാവിഷ്‌കരിക്കുന്നത്.'സ്‌നോ വൈറ്റിന്റെയും സുഹൃത്തുക്കളുടെയും ഹാപ്പി ഹാലോവീന്‍. ഈ വസ്ത്രം തുന്നിച്ചേര്‍ത്തത് ഞാന്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറമാണെന്ന് പറഞ്ഞ് വസ്ത്രം ഡിസൈന്‍ ചെയ്തവര്‍ക്കും നന്ദി അറിയിച്ചിട്ടുണ്ട് കൂടാതെ ഈ ചിത്രങ്ങള്‍ ഷൂട്ട് ചെയ്ത അമ്മയ്ക്കും താങ്ക്‌സ് അവ എഡിറ്റ് ചെയ്ത് മുഴുവന്‍ കാര്യങ്ങളും ആസൂത്രണം ചെയ്യാനും ഞാന്‍ വളരെയധികം ആസ്വദിച്ചു എന്ന് കുറിച്ചാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
മുന്‍പ് ലോകമെമ്പാടും ഏറെ ആരാധകരുള്ള സീരീസുകളില്‍ ഒന്നായ എമിലി ഇന്‍ പാരീസിലെ എമിലിയുടെ ലുക്കും അഹാന പുനരാവിഷ്‌കരിച്ചിട്ടുണ്ട്. എമിലിയെ അവതരിപ്പിച്ച ലില്ലി കോളിന്‍സിന്റെ ലുക്കാണ് പുനരാവിഷ്‌കരിച്ചത്. പ്രിയപ്പെട്ടവര്‍ക്ക് കൗതുകം ഒരുക്കാനും എന്നെന്നും ഓര്‍ക്കാവുന്ന മനോഹരമായ നിമിഷങ്ങള്‍ സമ്മാനിക്കാനും എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്.