Latest News

ലാലു അലക്‌സ്, ദീപക് പറമ്പോള്‍ പ്രധാന വേഷത്തിലെത്തുന്ന 'ഇമ്പം'; ആദ്യ ഗാനം റിലീസായി.....

Malayalilife
ലാലു അലക്‌സ്, ദീപക് പറമ്പോള്‍ പ്രധാന വേഷത്തിലെത്തുന്ന 'ഇമ്പം'; ആദ്യ ഗാനം റിലീസായി.....

ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ് ജയഹരി സംഗീതം നല്‍കി 'മായികാ' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. ബാംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.

നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സും, ചിത്രത്തിന്റെ വിതരണവും സ്വന്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ ആദ്യവാരം ചിത്രം തീയേറ്റര്‍ റിലീസിനെത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.

ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഛായാഗ്രഹണം: നിജയ് ജയന്‍, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാന്‍സിസ് കുടശ്ശെരില്‍, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാര്‍, ആര്‍ട്ട്: ആഷിഫ് എടയാടന്‍, കോസ്ട്യൂം: സൂര്യ ശേഖര്‍, മേക്കപ്പ്: മനു മോഹന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: അബിന്‍ എടവനക്കാട്, സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, സൗണ്ട് റെക്കോര്‍ഡിങ്: രൂപേഷ് പുരുഷോത്തമന്‍, അസോസിയേറ്റ് ഡയറക്ടര്‍: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ്: വിനു വിശ്വന്‍, ആക്ഷന്‍: ജിതിന്‍ വക്കച്ചന്‍, സ്റ്റില്‍സ്: സുമേഷ് സുധാകരന്‍, ഡിസൈന്‍സ് : രാഹുല്‍ രാജ്, പി.ആര്‍.ഓ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിങ്: സ്‌നേക്ക് പ്ലാന്റ് എല്‍.എല്‍.പി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # ഇമ്പം
Mayika Video Song Imbam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES