Latest News

2000 മുതല്‍ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല; വെളിപ്പെടുത്തലുമായി മന്യ

Malayalilife
2000 മുതല്‍ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല; വെളിപ്പെടുത്തലുമായി മന്യ

വെള്ളിത്തിരയില്‍ സൂപ്പര്‍താരങ്ങളുടെ നായികയായി കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് മന്യ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം വിവാഹത്തോടെ സിനിമ വിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ സിനിമ വിട്ടിട്ടും ഇപ്പോഴും സൗഹൃദം  നിലനിർത്തുന്ന തന്റെ പ്രിയസുഹൃത്തിനെക്കുറിച്ച്‌ തുറന്നു പറയുകയാണ് താരം.  ചിന്നു എന്ന് വിളിക്കുന്ന സംയുക്ത വര്‍മ്മയാണ് താരത്തിന്റെ പ്രിയസുഹൃത്ത്. മന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍  2000 മുതല്‍ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന്  പറയുന്നു.  തങ്ങള്‍ക്കിടയിലെ സൗഹൃദത്തെ പറ്റി സംയുക്തയും അതിനൊപ്പം മന്യ പങ്കിട്ട വീഡിയോയില്‍ പറയുന്നുണ്ട്.

സംയുക്ത മന്യയെ മന്‍ എന്നാണ്  വിളിക്കുക.  ഒരു മാസത്തോളം ഒന്നിച്ച് ദുബായിയില്‍ ഷോ ചെയ്യുന്ന സമയം‌ താമസിച്ചിട്ടുണ്ട്. ഒന്നിച്ച്‌ ഒരു സിനിമയിലും ഇരുവരും  അഭിനയിച്ചു.  എല്ലാ ബന്ധങ്ങള്‍ക്കും നല്ല വില കല്‍പ്പിക്കുന്ന വ്യക്തിയും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മന്യയെന്നും തന്റെ കുടുംബത്തോടും മന്യ അത് പുലര്‍ത്തിയിട്ടുണ്ട് എന്ന് സംയുക്ത തുറന്ന്  പറയുന്നു.

കൃത്യമായി യോഗ ഷൂട്ടിങ്ങിന്റെ സമയത്ത്  ചെയ്തിരുന്നയാളാണ് മന്യ. പരമ്പരാഗത  രീതികള്‍ കാത്തുസൂക്ഷിക്കുന്ന പ്രകൃതക്കാരി കൂടിയാണ്. രാവിലെ എഴുന്നേല്‍ക്കുക, ഗണപതി പൂജ ചെയ്യുക, സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളും മറ്റും ഉപയോഗിക്കുക എന്നിങ്ങനെയാണ് മന്യയുടെ നിത്യേനെ ഉള്ള  രീതി. അമേരിക്കയില്‍ വച്ചാണ് ഇരുവരും അവസാനമായി നേരില്‍ കാണുന്നതും.

Manya words about her dearest friend

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES