മലയാളികളുടെ സ്വന്തം ഇക്കയാണ് മമ്മൂട്ടി എന്ന നടന്‍. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ പേരുപോലുമില്ലാത്ത കഥാപാത്രമായാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ അനുഭവങ്ങള്‍ ഒന്നും തന്നെ പാളിച്ചകളായി മാറിയിരുന്നില്ല. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലൂടെ മുഖ്യ നായകനായ താരം നിരവധി ചിത്രങ്ങളിലുടെ പ്രക്ഷക ഹ്യദയം കീഴടക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ വീഡിയോ കോളിലെ വിശേഷങ്ങളാണ്ണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി വീഡിയോ കോളിൽ എത്തിയത് പേഴ്‌സണല്‍ കോസ്റ്റിയൂമറായ അഭിജിത്തിന്റെ വിവാഹത്തിന് ആശംസ അറിയിച്ചിരിക്കുകയാണ്.
മമ്മൂട്ടി അഭിജിത്തിനോട് വിവാഹത്തിന്‍റെ വിശേഷങ്ങളും ആരൊക്കെയുണ്ടെന്നും ചോദിക്കുന്നുണ്ട്. അഭിജിത്ത് സ്വാതിയെ മമ്മൂട്ടിക്ക് ഇതാണ് ആളെന്ന് പറഞ്ഞാണ് പരിചയപ്പട്ടത്. ഇവര്‍ക്ക് ആശംസ മമ്മൂട്ടി മാത്രമല്ല ഭാര്യ സുല്‍ഫത്തും അറിയിച്ചിരുന്നു. മമ്മൂട്ടിയും സുല്‍ഫത്തും അഭിജിത്തിനും സ്വാതിക്കും വീഡിയോ കോളിലൂടെയായിരുന്നു മംഗളാശംസകൾ നേര്‍ന്നത്. ഫാന്‍സ് ഗ്രൂപ്പിലൂടെ ഈ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് കമന്‍റുകളുമായെത്തിയിട്ടുള്ളത്.
കുടുംബത്തെ എത്ര തിരക്കുകള്‍ക്കിടയിലും ചേര്‍ത്തുനിര്‍ത്തേണ്ടതിനെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി പലപ്പോഴും എത്താറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പമല്ല കുടുംബത്തിനൊപ്പമാണ് സിനിമാതിരക്ക് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ യാത്ര പോവേണ്ടത്. നമ്മളെ മാത്രം നോക്കി കഴിയുന്നവരാണ് വീട്ടുകാര്‍. കിട്ടുന്ന സമയം അവര്‍ക്ക് കൂടി വേണ്ടി മാറ്റിവെക്കണമെന്നുമായിരുന്നു അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയത്. മമ്മൂട്ടിയുടെ ഉപദേശത്തെക്കുറിച്ച് പറഞ്ഞ് യുവതാരങ്ങളില്‍ പലരും എത്തിയിരുന്നു.