Latest News

മഞ്ജുച്ചേച്ചി യാതൊരുവിധ ടെൻഷനും തരാറില്ല എന്ന് മാത്രമല്ല വളരെ ഫ്രണ്ട്ലിയുമാണ്; ചേച്ചിയെ കുറച്ചു കൂടി ചെറുപ്പക്കാരിയാക്കാൻ എന്തൊക്കെ ചെയ്താൽ ആകും എന്നായിരുന്നു ചിന്ത: രാജേഷ് നെന്മാറ

Malayalilife
മഞ്ജുച്ചേച്ചി യാതൊരുവിധ ടെൻഷനും തരാറില്ല എന്ന് മാത്രമല്ല വളരെ ഫ്രണ്ട്ലിയുമാണ്; ചേച്ചിയെ കുറച്ചു കൂടി ചെറുപ്പക്കാരിയാക്കാൻ   എന്തൊക്കെ ചെയ്താൽ ആകും എന്നായിരുന്നു ചിന്ത: രാജേഷ് നെന്മാറ

ലയാളികളുടെ മനസ്സിൽ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജുവാര്യർ. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പർ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജു ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷൻ ആഡ്രൂസ് ചിത്രം ഹൗ ഓൾഡ് ആർ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോൾ പ്രേക്ഷകർ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം സ്വന്തമാക്കിയ മിടുക്കി പെൺകുട്ടി  ഇന്ന് കേരളക്കരയുടെ ആരാധനാപാത്രവുമാണ്. എന്നാൽ ഇപ്പോൾ മഞ്ജുവിനെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് നെന്മാറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വാക്കുകൾ, മഞ്ജു വാര്യരുടെ സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിൽ ഞാൻ മേക്കപ്പ് അസിസ്റ്റന്റ് ആയിരുന്നു. 23 വർഷങ്ങൾക്കു മുമ്പ് മഞ്ജുവിന്റെ കൂടെയുള്ള ചിത്രം എന്റെ കൈയിലുണ്ടായിരുന്നു. അത് കാണുമ്പോൾ മഞ്ജു ചേച്ചിക്ക് അത്ഭുതവും കൗതുകവും ആയിരുന്നു, നമ്മൾ ഇപ്പോൾ ഒരു ക്യാരക്ടർ ലുക്ക് വർക്കൗട്ട് ചെയ്തു എന്നു വിചാരിക്കുക. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കുറച്ച് ദിവസമായി കഴിഞ്ഞാൽ ഇന്ന് ഞാൻ തനിയെ ഒന്ന് മേക്കപ്പ് ചെയ്തു നോക്കാം എന്ന് മഞ്ജു പറയാറുണ്ട്. അവർ തനിയെ മേക്കപ്പ് ചെയ്തു കഴിഞ്ഞാൽ നമ്മളൊന്ന് ശ്രദ്ധിക്കുകയും അത് ഓക്കെയാണെന്ന് പറയുകയും ചെയ്താൽ മതിയാകും.

മഞ്ജുച്ചേച്ചി യാതൊരുവിധ ടെൻഷനും തരാറില്ല എന്ന് മാത്രമല്ല വളരെ ഫ്രണ്ട്ലിയുമാണ്. അതേസമയം മഞ്ജു ചേച്ചി സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ ചെയ്ത സിനിമകളാണ് ഹൗ ഓൾഡ് ആർ യു, പ്രതി പൂവൻകോഴി, എന്നും എപ്പോഴും തുടങ്ങിയ സിനിമകൾ. ഈ സിനിമകളിലെല്ലാം മഞ്ജുചേച്ചി പക്വതയുള്ള കഥാപാത്രങ്ങളാണ് ചെയ്തത്. അതിൽ നിന്നെല്ലാം വൈവിധ്യം തോന്നുന്ന കഥാപാത്രം ആക്കാനാണ് ചതൂർമുഖം എന്ന സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നത്.

മഞ്ജുവിനെ കൂടുതൽ ചെറുപ്പക്കാരിയാക്കാൻ എന്തൊക്കെ ചെയ്യണമെന്നായിരിക്കും ഓരോ സെറ്റിലേയും തന്റെ ചിന്തയെന്നും വളരെ സിമ്പിൾ മേക്കപ്പ് ഇഷ്ടപ്പെടുന്നയാളാണ്. ചേച്ചിയെ കുറച്ചു കൂടി ചെറുപ്പക്കാരിയാക്കി അവതരിപ്പിക്കാൻ എന്തൊക്കെ ചെയ്താൽ ആകും എന്നായിരുന്നു ചിന്ത. ഹെയർ സ്റ്റൈൽ കട്ടിങ് ഹെയർ കളറും കൂടാതെ കണ്ണുകളിൽ കോൺടാക്ട് ലെൻസും ഒക്കെയായി യൗവനത്തിലേക്ക് എത്തിക്കാൻ സാധിച്ചു. വളരെ സിമ്പിൾ മേക്കപ്പിനോട് ഇഷ്ടമുള്ള ആളാണ് മഞ്ജു വാര്യർ. ഹെയർ സ്റ്റൈയിലിൽ ഒക്കെയാണ് പുതിയ ലുക്കിന് വേണ്ടി മാറ്റങ്ങൾ കൊണ്ടുവരുന്നത്. കണ്ണെഴുതുന്നതിലും പുരികം എഴുതുന്നതിലും ഒക്കെ വളരെ ലളിതമായ രീതിയാണ് മഞ്ജു വാര്യർ ചെയ്യുന്നത്.

Make up artist rajesh nemmara words about manju warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES