ഹിന്ദി സിനിമാ ആരാധകര്‍ക്ക് മാത്രമല്ല, മലയാളികള്‍ക്കും ഏറെ പ്രിയമുള്ള നടിയാണ് മാധുരി ദീക്ഷിത്ത് . സിനിമയില്‍ അത്രകണ്ട് സജീവമല്ലെങ്കിലും ഒട്ടേറെ സിനിമകളില്‍ ഓര്‍ക്കപ്പെടുന്ന വേഷങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ട്. ഇപ്പോളിതാ മാധുരിയെക്കുറിച്ച് എണ്‍പതുകളിലെ മുന്‍നിര സംവിധായകനായിരുന്നു ടിന്നു ആനന്ദ് നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.
അമിതാഭ് ബച്ചനെ നായകനാക്കി കാലിയ, ഷെഹന്‍ഷാ തുടങ്ങിയ സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് ടിന്നു ആനന്ദ്. എണ്‍പതുകളിലെ മുന്‍നിര സംവിധായകനായിരുന്നു അദ്ദേഹം. അമിതാഭ് ബച്ചനേയും മാധുരി ദീക്ഷിതിനേയും ആദ്യമായി ഒരുമിപ്പിച്ചതും അദ്ദേഹമായിരുന്നു. 1989 ല്‍ പുറത്തിറങ്ങിയ ശനക്ത് ആയിരുന്നു ആ സിനിമ. ബച്ചന്‍ സൂപ്പര്‍ താരമായി വിലസിയിരുന്നു കാലം. മാധുരിയാകട്ടെ തേസാബിന്റേയും രാം ലക്കണിന്റേയും വിജയത്തിന്റെ തിളക്കത്തിലും.
സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ മാധുരിയുമായി വഴക്കുണ്ടായെന്നാണ് ടിന്നു പറയുന്നത്. ഇപ്പോള്‍ നല്‍കിയൊരു അഭിമുഖത്തിലായിരുന്നു ടിന്നുവിന്റെ തുറന്ന് പറച്ചില്‍. മാധുരിയുടെ ചിത്രത്തിലെ വസ്ത്രത്തെക്കുറിച്ചായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. മാധുരിയെ ബ്രാ മാത്രം ധരിച്ച് കാണണമെന്നായിരുന്നു ടിന്നുവിന്റെ ആവശ്യം. പക്ഷെ അങ്ങനൊരു സീന്‍ ചെയ്യാന്‍ മാധുരി ഒരുക്കമായിരുന്നില്ല.
കെട്ടിയിട്ടിരിക്കുന്ന അമിതാഭ് ബച്ചനെ രക്ഷിക്കാന്‍ വേണ്ടി വില്ലന്മാര്‍ക്കു മുന്നില്‍ എത്തുന്ന നായികയുടെ രംഗമാണ്. നായകനെ രക്ഷിക്കാന്‍ സ്വയം ബലിയാടാവാന്‍ തയാറാവുന്ന രംഗമാണ്. അപ്പോഴാണ് ബ്ലൗസ് അഴിക്കേണ്ടത്. ഒഴിവാക്കാനാവുന്ന സീന്‍ ആയിരുന്നില്ല. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നതാണ്. എന്നാല്‍ അപ്പോഴൊന്നും എതിര്‍ത്തു പറയാതിരുന്ന മാധുരി ഷൂട്ടിങ് തുടങ്ങിയ ശേഷം മുടക്കം പറഞ്ഞത് ശരിയായില്ലെന്നാണ് ടിന്നു പറയുന്നത്. സെറ്റിലെത്തി കാര്യം അറിഞ്ഞപ്പോള്‍ പ്രശ്‌നം പറഞ്ഞു ശരിയാക്കാന്‍ അമിതാഭ് ബച്ചന്‍ ന്‍ ശ്രമിച്ചു. അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ വേണ്ട എന്നുള്ള രീതിയിലാണ് അമിതാഭ് സംസാരിച്ചത്. എന്നാല്‍ അത് ആദ്യമേ പറയാമായിരുന്നില്ലേ എന്നാണ് ടിന്നി ചോദിച്ചതും.
അവളോട് സ്വന്തമായി തന്നെ ബ്രാ ഡിസൈന്‍ ചെയ്യാമെന്നും ഞാന്‍ പറഞ്ഞിരുന്നു. എന്ത് വേണമെങ്കിലും ഡിസൈന്‍ ചെയ്യാം. പക്ഷെ അത് ബ്രാ തന്നെയായിരിക്കും. കാരണം ബ്ലൗസ് അഴിച്ചാണ് സ്വയം കാഴ്ചവെക്കുന്നത്'' ടിന്നു പറയുന്നു. ഷൂട്ടിംഗിന്റെ ആദ്യത്തെ ദിവസം തന്നെ ആ രംഗം ചിത്രീകരിക്കാന്‍ തീരുമാനിച്ചു. സെറ്റിലെത്തി 45 മിനുറ്റ് കഴിഞ്ഞിട്ടും മാധുരി തന്റെ മുറിയില്‍ നിന്നും പുറത്ത് വരുന്നില്ലെന്ന് കണ്ടതോടെ താന്‍ പോയി നോക്കിയെന്ന് ടിന്നു പറയുന്നു.
എന്നാല്‍ മേക്കപ്പിട്ട് തുടങ്ങിയത് പോലുമുണ്ടായിരുന്നില്ല. എന്ത് പറ്റിയെന്ന് താന്‍ മാധുരിയോട് ചോദിച്ചു. എനിക്ക് ഈ സീന്‍ ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു മാധുരി ടിന്നുവിന് നല്‍കിയ മറുപടി. അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, നിങ്ങള്‍ ഈ സീന്‍ ചെയ്തേ പറ്റൂവെന്ന് താന്‍ പറഞ്ഞുവെന്ന് ടിന്നു ഓര്‍ക്കുന്നു. പറ്റില്ലെന്ന് മാധുരിയും. എന്നാല്‍ ശരി, പാക്കപ്പ് ചെയ്യാം ഈ സിനിമയോട് നമുക്ക് ഗുഡ്ബൈ പറയാം എന്നായിരുന്നു ടിന്നുവിന്റെ പ്രതികരണം. അതിനു ശേഷം ടിന്നിയും മാധുരിയും ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടില്ല.