മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന 'മാമന്നന്‍' തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകന്‍ മാരി സെല്‍രാജ്. ജൂണ്‍ ഒന്നിന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ വെച്ചാണ് 'മാമന്നന്‍ 'ഓഡിയോ ലോഞ്ച്. ആരാധകര്‍ കാത്തിരിക്കുന്ന ട്രെയിലറും പുറത്തുവിടുമെന്നാണ് വിവരങ്ങള്‍. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചേക്കും. ഓഡിയോ ലോഞ്ചിന് ആവേശം പകരാന്‍ എ.ആര്‍. റഹ്മാന്റെ ലൈവ് മ്യൂസിക് ഷോയും ഉണ്ടാകും
ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. തേനി ഈശ്വര്‍ ആണ് ഛായവഗ്രഹണം. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നന്‍. ചിത്രത്തിലെ പുറത്തുവന്ന രണ്ട് ഗാനങ്ങളും ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
വിക്രമിന് ശേഷം ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് മാമന്നന്‍. അഭിനയജീവിതം അവസാനിപ്പിക്കുന്നതിന് മുന്‍പേയുള്ള ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം കൂടിയാണിത്. ഇവര്‍ക്ക് പുറമെ ചിത്രത്തില്‍ വടിവേലുവും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
മൂവരും അടങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് ജനശ്രദ്ധ നേടിയത്. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ നിര്‍മ്മാതാക്കള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. വടിവേലു ആലപിച്ച 'രാസ കണ്ണ്'എന്ന ഗാനവും എ ആര്‍ റഹ്മാന്‍ ആലപിച്ച ' ജിഗു ജിഗു റെയില്‍ ' എന്ന ഗാനവും. ഈ രണ്ട് ഗാനങ്ങളും മികച്ച സ്വീകാര്യതയാണ് നേടിയത്.