Latest News

പ്രിയങ്ക നായികയാവുന്ന ലവ് എഗെയ്ന്‍; കാമിയോ റോളില്‍ നിക് ജോനാസും; ട്രെയിലര്‍ കാണാം

Malayalilife
പ്രിയങ്ക നായികയാവുന്ന ലവ് എഗെയ്ന്‍; കാമിയോ റോളില്‍ നിക് ജോനാസും; ട്രെയിലര്‍ കാണാം

'ദി മട്രിക്‌സ് റിസറക്ഷന്‍' എന്ന ചിത്രത്തിന് ശേഷം മറ്റൊരു ഹോളിവുഡ് ചിത്രത്തിന്റെ ഭാഗമാവുകയാണ് പ്രിയങ്ക ചോപ്ര. 'ലവ് എഗെയ്ന്‍' എന്ന റൊമാന്റിക് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ജെയിംസ് സ്ട്രൗസ് ആണ്. സാം ഹ്യൂഗനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം പ്രിയങ്കയുടെ ഭര്‍ത്താവും ഗായകനുമായ നിക് ജോനാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

റൊമാന്റിക് കോമഡി ചിത്രത്തിന്റെ ട്രയ്ലര്‍ പുറത്തിറങ്ങി.മീര എന്ന കഥാപാത്രമായിട്ടാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നത്. കാമുകന്റെ മരണത്തിന് ശേഷം അയാളുടെ നമ്പറിലേക്ക് വീണ്ടും മെസേജുകള്‍ അയക്കുന്ന മീരയെ ആണ് ട്രെയ്ലറില്‍ കാണുന്നത്. എന്നാല്‍ ഈ നമ്പര്‍ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് സാം അവതരിപ്പിക്കുന്ന റോബ് ബണ്‍സ് ആണ്.

മീരയുടെ മെസേജുകളിലെ തീവ്രത കണ്ട് അവളെ തേടിയിറങ്ങുകയാണ് റോബ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പ്രിയങ്കയുടെ പങ്കാളി നിക് ജോനാസും ചിത്രത്തില്‍ കാമിയോ വേഷത്തിലെത്തുന്നുണ്ട്.

ജിം സ്ട്രോസ് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് തിയേറ്ററുകളിലെത്തും. ജിം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. സെലിന്‍ ഡിയോണ്‍, ലിഡിയ വെസ്റ്റ്, റസ്സല്‍ ടോവി, സോഫിയ ബാര്‍ക്ലേ, അമന്‍ഡ ബ്ലേക്ക്, സീലിയ ഇമ്രി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സ്‌ക്രീന്‍ ജെംസ്, തണ്ടര്‍ റോഡ് പിക്ചേഴ്സ് എന്നീ പ്രൊഡക്ഷന്‍ കമ്പനികള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സോണി പിക്ചേഴ്സാണ് വിതരണത്തിനെടുത്തിരിക്കുന്നത്.

ദി മാട്രിക്സ് റിസറക്ഷനാണ് ഒടുവില്‍ പുറത്ത് വന്ന പ്രിയങ്കയുടെ ചിത്രം. 2021ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സതി എന്ന കഥാപാത്രമായാണ് പ്രിയങ്ക എത്തിയത്. ദി വൈറ്റ് ടൈഗറാണ് ഒടുവില്‍ പുറത്ത് വന്ന പ്രിയങ്കയുടെ ഇന്ത്യന്‍ ചിത്രം.

Love Again Official Trailer Priyanka Chopra

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES