Latest News

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍;ലാ ടൊമാറ്റിന'സെപ്തംബര്‍ 22 ന് റിലീസിന്

Malayalilife
 ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍;ലാ ടൊമാറ്റിന'സെപ്തംബര്‍ 22 ന് റിലീസിന്

ജോയ് മാത്യു, കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ലാ ടൊമാറ്റിനാ' സെപ്തംബര്‍ ഇരുപത്തിരണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു.' ഒരു യൂടൂബ് ചാനല്‍ നടത്തി സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന ഒരു  മാധ്യമ പ്രവര്‍ത്തകനാണ്  സിനിമയിലെ കേന്ദ്ര കഥാപാത്രം ! പല പ്രമുഖ പത്രങ്ങളിലും ജോലി ചെയ്ത് മടുത്ത്  ധീരമായി  മാധ്യമപ്രവര്‍ത്തനം  നടത്താനായി അയാള്‍ യൂടൂബ് ചാനല്‍ തുടങ്ങുന്നു. 

ഇത്തരം മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ സ്ഥാപിത താല്‍പ്പര്യക്കാരും  കളങ്കിത രാഷ്ട്രീയക്കാരും ശ്രമിക്കില്ലേ? മാധ്യമ പ്രവര്‍ത്തകന്‍ വരുതിക്ക് നില്‍ക്കുന്നില്ല എന്ന് കണ്ടാല്‍ സര്‍ക്കാര്‍  അയാളെ  കള്ളക്കേസില്‍ പെടുത്തി ചാനല്‍ പൂട്ടിക്കില്ലേ ?   
ഈ ഒരു ചിന്തയില്‍ നിന്നാണ് ലാ ടൊമാറ്റിന (ചുവപ്പുനിലം) എന്ന  സിനിമയുണ്ടായത്.

സിനിമയുടെ  ഷൂട്ടിങ്ങ് കഴിയുന്ന  സമയത്ത് മറുനാടന്‍ മലയാളിയും സര്‍ക്കാരും  തമ്മിലോ മറുനാടനും എം എല്‍ എയും തമ്മിലോ ഒരു വിഷയങ്ങളും ഉണ്ടായിരുന്നില്ല. 
പിന്നീട് ഉണ്ടായി വന്നതാണ്. അതോടെ  'ലാ ടൊമാറ്റിന' ഒരു പ്രവചന സ്വഭാവമുള്ള സിനിമയായി മാറുകയായിരുന്നു.' സംവിധായകന്‍  സജീവന്‍ അന്തിക്കാട് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനും കഥാകൃത്തുമായ ടി. അരുണ്‍കുമാര്‍ തിരക്കഥ സംഭാഷണമെഴുതുന്നു. പുതിയ കാലത്ത് എല്ലാവരേയും ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തിന്റെ
വര്‍ത്തമാന കാല നേര്‍ക്കാഴ്ചകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായരമേഷ് രാജശേഖരന്‍,മരിയ തോപ്‌സണ്‍(ലണ്ടന്‍)എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫ്രീതോട്ട് സിനിമയുടെ ബാനറില്‍ സിന്ധു എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മഞ്ജു ലാല്‍  നിര്‍വ്വഹിക്കുന്നു.

ഡോക്ടര്‍ ബേജി ജെയിംസ്, സന്ദീപ് സുധ എന്നിവരുടെ വരികള്‍ക്ക് അര്‍ജുന്‍ വി അക്ഷയ സംഗീതം പകരുന്നു.എഡിറ്റര്‍- വേണുഗോപാല്‍,കല- ശ്രീവത്സന്‍ അന്തിക്കാട്, മേക്കപ്പ്-പട്ടണം ഷാ,
സ്റ്റില്‍സ്-നരേന്ദ്രന്‍ കൂടാല്‍,ഡിസൈന്‍സ്- ദിലീപ് ദാസ്,
സൗണ്ട്-കൃഷ്ണനുണ്ണി,
ഗ്രാഫിക്‌സ്-മജു അന്‍വര്‍,കളറിസ്റ്റ്-
യുഗേന്ദ്രന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ,
പി ആര്‍ ഒ-എ എസ് ദിനേശ്.

La Tomatina RELEASE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES