രണ്ട് കോടയിലധികം കാഴ്ച്ചക്കാരുമായി ലിയോയുടെ ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമത്; വിജയുടെ മാസ് പ്രകടനവുമായി എത്തിയ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍; ആരാധകരുടെ ആവേശം അതിര് കടന്നതോടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിന് നാശനഷ്ടം
ഇളയ ദളപതി വിജയ്യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ട്രെയിലര്‍ ഇന്നലെ വൈകുന്നേരം ആണ് പുറത്ത് വന്നത്. ആരാധകര്‍ കാത്തിരുന്ന പോലെ ഒരു കിടിലന്‍ ആക്ഷന്‍ ചിത്രമാണ് ലിയോയെന്ന് ട്രെയിലറില്‍ വ്യക്തമാണ്. ആളുകളാണ്. മാസ് ഡയലോഗുകളാലും ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമാണ് ട്രെയിലര്‍.
റിലീസ് ചെയ്ത് അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ട്രെയിലര്‍ കണ്ടത് പത്ത് ലക്ഷം പേരണെങ്കില്‍ ഇപ്പോള്‍ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ രണ്ട് കോടിയിലധികം ആളുകള്‍ കാഴ്ച്ചക്കാരായി ട്രെയിലര്‍ ട്രെന്റിങില്‍ ഒന്നാമതാണ്.
ഇതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ആരാധകരുടെ ആവേശത്തില്‍ കനത്ത നാശനഷ്ടം ഉണ്ടായ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ചെന്നൈയിലെ രോഹിണി തിയേറ്ററാണ് ആരാധകര്‍ തകര്‍ത്തത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്.
വിജയ് ചിത്രങ്ങളുടെ ട്രെയിലര്‍ ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കുന്ന തിയേറ്ററുകളില്‍ പ്രധാനമാണ് ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്‌ക്രീന്‍. വൈകിട്ട് ലിയോയുടെ ട്രെയിലറിന് മുന്‍പ് തന്നെ തിയേറ്റര്‍ പരിസരത്ത് വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ മറ്റ് പല തിയേറ്ററുകളിലും കേരളത്തിലെ പാലക്കാട്ടും ട്രെയിലര്‍ ഫാന്‍സ് ഷോകള്‍ നടന്നിരുന്നു.
ചിത്രത്തില്‍ ലിയോ ദാസായാണ് വിജയ് എത്തുന്നു. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലിഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.സംഗീതം അനിരുദ്ധ് രവിചന്ദര്‍.ഛായാഗ്രഹണം മനോജ് പരമഹംസ, ആക്ഷന്‍ അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. ഒക്ടോബര്‍ 19ന് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിലെ വിതരണാവകാശം