Latest News

വിഷ്ണു ഉണ്ണികൃഷ്ണന്റെ കുറി ഇന്ന് എത്തില്ല;  സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റ റീലീസ് തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുന്നതായി അണിയറപ്രവര്‍ത്തകര്‍

Malayalilife
വിഷ്ണു ഉണ്ണികൃഷ്ണന്റെ കുറി ഇന്ന് എത്തില്ല;  സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റ റീലീസ് തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുന്നതായി അണിയറപ്രവര്‍ത്തകര്‍

വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് 'കുറി'(ജൂലൈ 8-ന് റിലീസ് പ്രഖ്യാപിച്ച സിനിമയുടെ റിലീസ് മാറ്റി. ഓരോ സിനിമയും ഓരോ പോരാട്ടങ്ങളാണ്. കുറിയുടെ സ്ഥിതിയും മറിച്ചല്ല. അത്രമേല്‍ കഷ്ടപ്പെട്ടു തന്നെയാണ് ഞങ്ങള്‍ ഈ കുറി തൊട്ടത്! അത്തരത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു ചിത്രം സിനിമാശാലകളില്‍ നിങ്ങളോടൊപ്പമിരുന്ന് കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് അതിന്റെ പിന്നണി പ്രവര്‍ത്തകരായിരിക്കുമെന്നതില്‍ തര്‍ക്കമുണ്ടാകില്ല.. പക്ഷേ; പ്രതികൂലമായ പ്രകൃതി സാഹചര്യങ്ങളും, മറ്റ് ചില സാങ്കേതിക കാരണങ്ങളും മുന്‍നിര്‍ത്തി കുറിയുടെ റിലീസ് തീയതി തല്‍ക്കാലത്തേക്കെങ്കിലും ഒന്ന് മാറ്റി വയ്ക്കാനുള്ള നിര്‍ദ്ദേശത്തെ.. അതിന്റെ എല്ലാ മെച്ചവും തിരിച്ചറിഞ്ഞുകൊണ്ട്;
ഒരൊറ്റ മനസ്സോടെ പിന്തുണച്ച പ്രിയപെട്ട ക്രിയാത്മക-സാങ്കേതിക പ്രവര്‍ത്തകരും, അഭിനേതാക്കളും ഉള്‍പ്പെടുന്ന ഞങ്ങളുടെ കൂട്ടത്തിലൊരാളെന്ന നിലയിലും.. പൂര്‍ത്തിയായ ഞങ്ങളുടെ ഉല്‍പ്പന്നത്തിന്‍ മേലുള്ള പരിപൂര്‍ണ്ണ വിശ്വാസത്തിന്റെ പിന്‍ബലത്തിലും, ഉറപ്പിച്ചു തന്നെ പറയട്ടെ.. 'സംഭവിക്കുന്നതെല്ലാം നല്ലതിന്.. സംഭവിക്കാന്‍ പോകുന്നതും!' പുതുക്കിയ റിലീസ് തീയതി എത്രയും വേഗം അറിയിക്കുന്നതാണ്! ഇപ്പോഴും എപ്പോഴും പകരുന്ന സ്‌നേഹവും, സഹകരണവും, കരുതലും തുടര്‍ന്നും പ്രതീക്ഷിച്ചു കൊണ്ട്.. അസൗകര്യം നേരിട്ടതില്‍ അഗാധമായി ഖേദിക്കുന്നു' എന്ന് അണിയറക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസാണ് സംഗീതം പകരുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്. കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.-

സന്തോഷ് സി പിള്ളൈ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് റാഷിന് അഹമ്മദ് പൊയ്യ,പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ് പൊയ്യ, ആര്‍ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ , കോസ്‌റ്യൂംസ് സുജിത്ത് മട്ടന്നൂര്‍,

സൗണ്ട് ഡിസൈന്‍ വൈശാഖ് ശോഭന്‍ & അരുണ്‍ പ്രസാദ്, കാസ്റ്റിംഗ് ശരണ്‍ എസ് എസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് കെ മധു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശിഹാബ് വെണ്ണല വി എഫ് എക്‌സ് അഭീഷ് രാജന്‍, സ്റ്റില്‍സ് സേതു അതിപ്പില്‍, ഡിസൈന്‍സ് അര്‍ജുന്‍ ജി ബി

Kuri Movie RELESE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES