Latest News

ഒരിക്കല്‍ ഫോട്ടോ എടുക്കുന്നതിനിടെ ഒരാള്‍ തന്നെ പിച്ചി; ആ സമയത്ത് എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു; സാധാരണ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തുമ്പോള്‍ മുറി പരിശോധിക്കുന്ന ശീലം ഉണ്ട്; ദുരനുഭവങ്ങള്‍ പങ്കുവച്ച് നടി കൃതി

Malayalilife
 ഒരിക്കല്‍ ഫോട്ടോ എടുക്കുന്നതിനിടെ ഒരാള്‍ തന്നെ പിച്ചി; ആ സമയത്ത് എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു; സാധാരണ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തുമ്പോള്‍ മുറി പരിശോധിക്കുന്ന ശീലം ഉണ്ട്; ദുരനുഭവങ്ങള്‍ പങ്കുവച്ച് നടി കൃതി

ന്നഡ സിനിമാ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് പറഞ്ഞ് നടി കൃതി ഖര്‍ബന്ദ. ഹോട്ടല്‍ മുറിയില്‍ നിന്നും ഒളിക്യാമറ കണ്ടെത്തിയതിനെ കുറിച്ചാണ് കൃതി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലിലെ സ്റ്റാഫുകള്‍ ആയിരുന്നു ഇതിന് പിന്നിലെന്നും കൃതി പറയുന്നുണ്ട്

ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഒരു പയ്യനായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ അവന് ഒളിക്യാമറ വക്കാന്‍ അറിയില്ലായിരുന്നു. മുറിയിലെ സെറ്റ് ഓഫ് ബോക്സിന് പിറകിലാണ് കാമറ ഒളിപ്പിച്ചത്. ഇത് വളരെ കൃത്യമായി കാണമായിരുന്നു. അന്ന് ഞാനും എന്റെ സ്റ്റാഫും ശരിക്കും പേടിച്ചു.''

'സാധാരണ ഹോട്ടല്‍ മുറിയില്‍ താമസിക്കാനെത്തുമ്പോള്‍ വളരെ കൃത്യമായി മുറി പരിശോധിക്കുന്ന ശീലം ഞങ്ങള്‍ക്കുണ്ട്'' എന്നാണ് കൃതി പറയുന്നത്. ആരാധകനില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചും അഭിമുഖത്തില്‍ കൃതി വ്യക്തമാക്കി.
'ഒരിക്കല്‍ ഫോട്ടോ എടുക്കുന്നതിനിടെ ഒരാള്‍ തന്നെ പിച്ചി. ആ ഭാഗത്ത് രക്തം കട്ടപിടിച്ചു. ആ സമയത്ത് എനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി'' എന്നാണ് കൃതി വെളിപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, 'ബോണി' എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് കൃതി. 'ഗൂഗ്ലി', 'ബ്രൂസ് ലീ', 'ശാദി മേം സരൂര്‍ ആന', 'ഹൗസ്ഫുള്‍ 4' എന്നീ സിനിമകളിലൂടെയാണ് കൃതി ശ്രദ്ധ  നേടിയത്. ബോളിവുഡ് നടന്‍ പുല്‍കിത് സമ്രാട്ടിനൊപ്പം ലിവിംഗ് റിലേഷന്‍ഷിപ്പിലാണ് താരം ഇപ്പോള്‍.

Kriti Kharbanda about disturbing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES