Latest News

ദിലീപേട്ടനേക്കാളും ഞാന്‍ വിഷമങ്ങള്‍ പങ്കുവെച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; സിനിമയിലുള്ള ഒരാളെന്ന നിലയില്‍ മഞ്ജു ചേച്ചിയോടാണ് കാര്യങ്ങള്‍ പറഞ്ഞത്: കാവ്യ മാധവൻ

Malayalilife
ദിലീപേട്ടനേക്കാളും ഞാന്‍ വിഷമങ്ങള്‍ പങ്കുവെച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; സിനിമയിലുള്ള ഒരാളെന്ന നിലയില്‍ മഞ്ജു ചേച്ചിയോടാണ് കാര്യങ്ങള്‍ പറഞ്ഞത്: കാവ്യ മാധവൻ

ലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് നായികയായി  മാറിയത്  ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് നിരവധി സിനിമകളിൽ തിളങ്ങുകയും ചെയ്തിരുന്നു. ആദ്യ സിനിമയിലെ നായകനെ  ജീവിതത്തിലും നായകനാക്കിയിരിക്കുകയാണ്  ഇപ്പോൾ  താരം. ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറയുന്ന കാവ്യയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മുന്‍പൊന്നും ആളുകളെ അങ്ങനെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ അങ്ങനെയല്ല. ജീവിതത്തില്‍ കല്യാണമാണ് എല്ലാം, അതിനപ്പുറം വേറൊന്നുമില്ല എന്നൊക്കെയായിരുന്നു മുന്‍പ് ഞാന്‍ ചിന്തിച്ചിരുന്നത്. എന്റെ വിവാഹജീവിതം ഇങ്ങനെയായത് കൊണ്ടല്ല കല്യാണത്തിനും അപ്പുറത്തൊരു ജീവിതമുണ്ട് എന്ന് മനസ്സിലാക്കി. കുടുംബാംഗങ്ങളെല്ലാം ഒരേപോലെ എന്നോടൊപ്പം നിന്നിരുന്നു. എന്നെ സ്‌നേഹിക്കുന്നയാളുകളെല്ലാം പിന്തുണച്ചിരുന്നു.

കൂടെ നില്‍ക്കുന്നവരേയും അല്ലാത്തവരേയുമെല്ലാം തിരിച്ചറിയാന്‍ കഴിഞ്ഞു. എനിക്ക് സപ്പോര്‍ട്ട് എന്ന നിലയില്‍ എന്നെ വിളിച്ച് സംസാരിച്ച് പിന്നീട് മാറിനിന്ന് കുറ്റം പറയുന്നവരെ കണ്ടു. ഫീല്‍ഡില്‍ തന്നെയുള്ളവരാണ്. ഷോക്കിങ്ങായിരുന്നു അത്. ഇവരൊക്കെ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണോ എന്ന് അറിഞ്ഞപ്പോള്‍ വല്ലാത്തൊരു വിഷമമായിരുന്നു. വിളിച്ചവരിലും വിളിക്കാത്തവരിലും ഞെട്ടിച്ച അനുഭവങ്ങളുണ്ടായിരുന്നു.

വിവാഹമോചനത്തിന് ശേഷം ദൈവവിശ്വാസം കൂടി. ഞാന്‍ എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റുന്നതല്ലെന്ന് തിരിച്ചറിയാനും അച്ഛനും അമ്മയ്ക്കും അരികിലേക്ക് എത്തിക്കാനുമായി ഇടപെട്ടത് ദൈവം തന്നെയാണ്. ഇനിയെന്ത് എന്നത് മുന്നില്‍ വലിയൊരു ചോദ്യമുണ്ടായിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവൊന്നും പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നില്ല.

വിവാഹമോചനവുമായി ബന്ധപ്പെട്ട് ദിലീപേട്ടന്റെ പേര് വലിച്ചിഴയ്ക്കുന്നതില്‍ ഒരുപാട് സങ്കടമുണ്ട്. കരിയര്‍ ഞാന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ മഞ്ജു ചേച്ചിയും ദിലീപേട്ടനും വലിയ പിന്തുണയാണ് തന്നത്. ദിലീപേട്ടനേക്കാളും ഞാന്‍ വിഷമങ്ങള്‍ പങ്കുവെച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്. സിനിമയിലുള്ള ഒരാളെന്ന നിലയില്‍ മഞ്ജു ചേച്ചിയോടാണ് കാര്യങ്ങള്‍ പറഞ്ഞത്. എന്റെ സ്വപ്‌നം എന്താണെന്ന് ഇവര്‍ക്കെല്ലാം അറിയാം. ഞാന്‍ നന്നായി അഡജ്സ്റ്റ് ചെയ്യുന്നയാളാണ്. അത്രയും പറ്റാത്ത സ്ഥലമായത് കൊണ്ടായിരിക്കും തിരികെ പോന്നതെന്ന് എന്നെ അറിയുന്നവര്‍ക്ക് മനസ്സിലാവും.

Kavya madhavan words about manju warrier and dileep

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES