ജന്മദിനം അടക്കമുള്ള വിവരങ്ങള്‍ മുഴുവനും തെറ്റായി നല്‍കി;തന്റെ വിക്കിപീഡിയ പേജ് ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തുവെന്ന് കങ്കണ റൗണത്ത്

Malayalilife
ജന്മദിനം അടക്കമുള്ള വിവരങ്ങള്‍ മുഴുവനും തെറ്റായി നല്‍കി;തന്റെ വിക്കിപീഡിയ പേജ് ഇടതുപക്ഷക്കാര്‍ ഹൈജാക്ക് ചെയ്തുവെന്ന് കങ്കണ റൗണത്ത്

ങ്കണ റണൗട്ടിനെ കുറിച്ചുള്ള വിക്കിപീഡിയ പേജ് ഹൈജാക്ക് ചെയ്യപ്പെട്ടെന്ന് ആരോപണം. കങ്കണ റണൗട് തന്നെയാണ് ഇക്കാര്യത്തില്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിക്കിപീഡിയ പൂര്‍ണമായും ഇടതുപക്ഷക്കാരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് കങ്കണ റണൗട് പറയുന്നത്. ജന്മദിനം അടക്കമുള്ള വിവരങ്ങള്‍ തെറ്റായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നാണ് കങ്കണ പറയുന്നത്.

മാര്‍ച്ച് 23നാണ് തന്റ ജന്മ ദിനമെന്നും എന്നാല്‍ വിക്കീപീഡിയ നല്‍കിയിരിക്കുന്നത് മാര്‍ച്ച് 20 എന്നാണെന്നും കങ്കണ പറഞ്ഞു. ഇത് തിരുത്തിക്കൊണ്ട് തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ വിശദീകരണം.എന്റെ ജന്മദിനം, ഉയരം അല്ലെങ്കില്‍ പശ്ചാത്തലം തുടങ്ങി എന്നെ കുറിച്ചുള്ള ഒട്ടുമിക്ക വിവരങ്ങളും പൂര്‍ണ്ണമായും തെറ്റാണ്. വിക്കിപീഡിയയില്‍ എത്ര തിരുത്തി നല്‍കിയാലും അത് വീണ്ടും തെറ്റിച്ച് കൊടുക്കുകയാണെന്നും കങ്കണ റൗണത്ത് പറഞ്ഞു.

എന്റെ പിറന്നാള്‍ മാര്‍ച്ച് 20ന് ആണെന്ന് കരുതി മാധ്യമങ്ങളും, റേഡിയോ ചാനലുകളും ഫാന്‍സ് ക്ലബ്ബുകളും ആരാധകരും എനിക്ക് ആശംസകള്‍ അയക്കാന്‍ തുടങ്ങി.എന്നാല്‍ എന്റെ പിറന്നാള്‍ മാര്‍ച്ച് 23നാണ് .വിക്കിപീഡിയ മാര്‍ച്ച് 20 എന്ന് പറയുന്നതു കൊണ്ട് പലരും എനിക്ക് നേരത്തെ തന്നെ ആശംസകള്‍ അയക്കുന്നത് ഈ വിക്കിപീഡിയ മുഴുവന്‍ തെറ്റാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെയാണ്. അതേ സമയം എമര്‍ജന്‍സി' ആണ് കങ്കണയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം


എമര്‍ജന്‍സി' എന്ന ചിത്രമാണ് കങ്കണ റണൗടിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. കങ്കണ സ്വന്തം സംവിധാനത്തില്‍ ഇന്ദിരാഗാന്ധിയാകുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.  മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജ?ഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത്. കങ്കണ ആദ്യമായി സ്വതന്ത്ര സംവിധായികയാകുന്ന ചിത്രമെന്ന നിലയില്‍ 'എമര്‍ജന്‍സി'ക്കായി കാത്തിരിക്കുകയാണ് എല്ലാവരും.

തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജന്‍സി'യുടെ അഡിഷണല്‍ ഡയലോ?ഗ്‌സ് ഒരുക്കുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാ?ഗ്രഹണം ടെറ്റ്‌സുവോ ന?ഗാത്ത, എഡിറ്റിം?ഗ് രാമേശ്വര്‍ എസ് ഭ?ഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്‌തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്‌കി. ജി വി പ്രകാശ് കുമാര്‍ സം?ഗീത സംവിധാനം നിര്‍വഹിക്കുന്നു. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും.

Kangana Ranaut Says Wikipedia Is Hijacked

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES