വിഷ്ണു ഉണ്ണിക്കൃഷ്ണന്‍,അനുശ്രീ,ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും'എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. സലിം കുമാര്‍,ജോണി ആന്റണി,പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍,ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍,അനുശ്രീ, മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയന്‍ കെ.വി. അനില്‍ എന്നിവര്‍ ചേര്‍ന്നാണ്. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഗാനങ്ങള്‍ -സന്തോഷ് വര്‍മ്മ, സംഗീതം -രഞ്ജിന്‍ രാജ്, ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിംഗ് - ജോണ്‍ കുട്ടി, കലാസംവിധാനം -രാജീവ് കോവിലകം,പ്രെഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്‍ടോളര്‍ - രാജേഷ് തിലകം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - രാജശേഖരന്‍.