Latest News

ഈസ്റ്റ് കോസ്റ്റിന്റെ 'കള്ളനും ഭഗവതിയും' ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും ബംഗാളി നടി മോക്ഷയും പ്രധാന കഥാപാത്രങ്ങളാവും

Malayalilife
ഈസ്റ്റ് കോസ്റ്റിന്റെ 'കള്ളനും ഭഗവതിയും' ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി; വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും ബംഗാളി നടി മോക്ഷയും പ്രധാന കഥാപാത്രങ്ങളാവും

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്. കള്ളനും ഭഗവതിയും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ്  നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാര്‍.

സലിം കുമാര്‍, ജോണി ആന്റണി, പ്രേം കുമാര്‍, രാജേഷ് മാധവന്‍, ശ്രീകാന്ത് മുരളി, ജയശങ്കര്‍,നോബി, ജയ്പ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല , ജയകുമാര്‍, മാല പാര്‍വ്വതി മുതലായ അഭിനേതാക്കള്‍ കള്ളനും ഭഗവതിയിലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. കെ.വി. അനില്‍ തിരക്കഥയെഴുതുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും  രഞ്ജിന്‍ രാജാണ്. ഗാനരചന സന്തോഷ് വര്‍മ്മ നിര്‍വ്വഹിക്കുന്നു.

പത്താം വളവിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം വിഷ്ണു ഉണ്ണികൃഷ്ണന്റെ വെടിക്കെട്ടിന് ശേഷം കള്ളനും ഭഗവതിയിലെയും സാങ്കേതികനിരയിലെത്തുന്നു.  മലയാളസിനിമയിലെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരായ ജോണ്‍കുട്ടി (എഡിറ്റര്‍ ), രാജീവ് കോവിലകം (കലാസംവിധാനം) ധന്യാ ബാലകൃഷ്ണന്‍ (വസ്ത്രാലങ്കാരം), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), അജി മസ്‌ക്കറ്റ് (സ്റ്റില്‍സ്), സച്ചിന്‍ സുധാകര്‍ (സൗണ്ട് ഡിസൈന്‍), രാജാകൃഷ്ണന്‍ (ഫൈനല്‍ മിക്‌സിങ് ) മുതലായവര്‍ ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നു.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്‌റ്റേഴ്‌സ് ആയി ടിവിന്‍ കെ വര്‍ഗീസ്, അലക്‌സ് ആയൂര്‍ എന്നിവരും കള്ളനും ഭഗവതിയുടെ ഭാഗമാവുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി രാജേഷ് തിലകവും  പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയി ഷിബു പന്തലക്കോടും പ്രവര്‍ത്തിക്കുന്ന കള്ളനും ഭഗവതിയുടെ എക്‌സിക്യൂട്ടീവ്ര് പ്രൊഡ്യൂസര്‍ രാജശേഖരനാണ്

വാഴൂര്‍ ജോസ്, എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് പബ്ലിക് റിലേഷന്‍സ് വിഭാഗം കൈകാര്യം ചെയ്യുന്നത്. യെല്ലോ ടൂത്ത്‌സ് ആണ് ഡിസൈനര്‍മാര്‍. കള്ളനും ഭഗവതിയുടെയും ടൈറ്റില്‍ കാലിഗ്രാഫി ഒരുക്കിയിരിക്കുന്നത് കെ.പി മുരളീധനാണ്. ഗ്രാഫിക്‌സ് നിഥിന്‍ റാം.

നവംബര്‍ 23 മുതല്‍ പാലക്കാടും പരിസരപ്രദേശങ്ങളിലുമായി കള്ളനും ഭഗവതിയുടെയും ചിത്രീകരണം നടക്കും.

kallanum bagavathiyum movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES