Latest News

വിഷ്ണു ഉണ്ണിക്കൃഷ്ണനും അനുശ്രീയും ഒന്നിക്കുന്ന കള്ളനും ഭഗവതിയും; മോഷന്‍ പോസ്റ്റര്‍ റിലീസായി

Malayalilife
 വിഷ്ണു ഉണ്ണിക്കൃഷ്ണനും അനുശ്രീയും ഒന്നിക്കുന്ന കള്ളനും ഭഗവതിയും; മോഷന്‍ പോസ്റ്റര്‍ റിലീസായി

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കള്ളനും ഭഗവതിയും. ഇപ്പോഴിതാ ചിത്രത്തിലെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ അരങ്ങേറുന്ന ചിത്രമാണ് കള്ളനും ഭഗവതിയും.

 ചിത്രത്തിന്റെ പ്രമേയം എന്നത് മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന മാത്തപ്പന്‍ എന്ന കള്ളന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങളും സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ മാത്തപ്പന്‍ ആയി അവതരിക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണനാണ്. ഇവരെ കൂടാതെ ബംഗാളി താരം മോക്ഷ, സലിംകുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ,് ശ്രീകാന്ത് മുരളി, ജയശങ്കര്‍, നോബി, ജയപ്രകാശ് കൂളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് കെ വി അനില്‍ ആണ്. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ആണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സന്തോഷവര്‍മ്മയുടെ വരികള്‍ക്ക് സംഗീതം പകരുന്നത് രഞ്ജിന്‍ രാജാണ്.
പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹനായി എത്തിയ രതീഷ് റാം  വിഷ്ണു ഉണ്ണികൃഷ്ണന്റെ വെടിക്കെട്ട് എന്ന ചിത്രത്തിനുശേഷം വീണ്ടും കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ സാങ്കേതിക നിലയിലേക്ക് എത്തുകയാണ് എന്നതാണ്ചിത്രത്തിന്റെ  മറ്റൊരു പ്രത്യേകത.

മലയാള സിനിമയിലെ ഒരു കൂട്ടം പ്രഗല്‍ഭരാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ജോണ്‍ കുട്ടിയും കലാസംവിധാനം നിര്‍വഹിക്കുന്നത് രാജീവ് കോവിലകവുമാണ്. അതോടൊപ്പം തന്നെ ചിത്രത്തിന്റെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്യുന്നത് ധന്യ ബാലകൃഷ്ണനും മേക്കപ്പ് കൈകാര്യം ചെയ്യുന്നത് രഞ്ജിത്ത് അമ്പാടിയുമാണ്.ചിത്രത്തില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി സുഭാഷ് ഇളമ്പല്‍ അസോസിയേറ്റഡ് ഡയറക്ടേയ്സ് ആയി ടിവിന്‍ കെ വര്‍ഗീസ്, അലക്സ് ആയൂര്‍ എന്നിവരും കള്ളനും ഭഗവതിയുടെ ഭാഗമാകുന്നുണ്ട്.

 പ്രൊഡക്ഷന്‍ കണ്‍ട്രോളറായി രാജേഷ് തിലകവും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയി ഷിബു പന്തലക്കോടും പ്രവര്‍ത്തിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി എത്തുന്നത് രാജശേഖരനാണ്. വാഴൂര്‍ ജോസ്, എസ് ദിനേശ് ,മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിന് പബ്ലിക് റിലേഷന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ നൃത്ത സംവിധാനം കലാമാസ്റ്ററും സംഘടനം മാഫിയ ശശിയും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. യെല്ലോ ടൂത്സ് ആണ് ചിത്രത്തിന്റെ ഡിസൈനര്‍മാര്‍. ചിത്രത്തിന് ടൈറ്റില്‍ കാലിഗ്രാഫി ഒരുക്കിയിരിക്കുന്നത് കെ പി മുരളീധരനും ഗ്രാഫിക്സ് നിര്‍വഹിച്ചിരിക്കുന്നത് നിതിന്‍ റാം നടുവത്തൂരുമാണ്.

 

motion poster of kallanum bhagavathiyum

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES