Latest News

മാധവ് സുരേഷിനൊപ്പം നായികമാരായി ദേവിക സതീഷും യാമിയും; കുമ്മാട്ടിക്കളി'വീഡിയോ ഗാനം കാണാം

Malayalilife
മാധവ് സുരേഷിനൊപ്പം നായികമാരായി ദേവിക സതീഷും യാമിയും; കുമ്മാട്ടിക്കളി'വീഡിയോ ഗാനം കാണാം

സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ  നായകനാക്കി ആര്‍ കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന കുമ്മാട്ടിക്കളി' എന്നചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി.സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് സുമേഷ് പരമേശ്വരന്‍ സംഗീതം പകര്‍ന്ന് യുവന്‍ ശങ്കര്‍ രാജ ആലപിച്ച ' കടല്‍ പോലെ......' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി നിര്‍മ്മിക്കുന്ന
ഈ ചിത്രത്തില്‍ ദേവിക സതീഷ്,യാമി എന്നിവര്‍ നായികന്മാരാവുന്നു. മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി,സോഹന്‍ലാല്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, ആല്‍വിന്‍ ആന്റണി ജൂനിയര്‍, അനീഷ് ഗോപാല്‍, റാഷിക് അജ്മല്‍.ലെന,അനുപ്രഭ, അര്‍ച്ചിത അനീഷ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ചിമ്പു, വിജയ്തുടങ്ങിയ പ്രശസ്ത താരങ്ങളെ  വെച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയ  ആര്‍ കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന  ആദ്യത്തെ മലയാള ചിത്രമാണ് 
' കുമ്മാട്ടിക്കളി '.' ഭരതന്റെ  അമരം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 'കുമ്മാട്ടിക്കളി ' ഒരുക്കുന്നത് ' സംവിധായകന്‍ ആര്‍ കെ വിന്‍സെന്റ് സെല്‍വ പറഞ്ഞു. അമരം ചിത്രീകരിച്ച അതേ ലൊക്കേഷനുകളില്‍ തന്നെയാണ് 'കുമ്മാട്ടിക്കളി 'യും ചിത്രീകരിക്കുന്നത്.

സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98 -മത്തെ ചിത്രമാണ് ' കുമ്മാട്ടിക്കളി'.
സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ദിലീപ് നായകനായ 'തങ്കമണി' തിയ്യേറ്ററുകളിലെത്തി.
കടപ്പുറവും അവിടത്തെ ജീവിതങ്ങളെയും പശ്ചാത്തലത്തില്‍  ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം വെങ്കിടേഷ്  വി നിര്‍വ്വഹിക്കുന്നു. പ്രോജക്ട് ഡിസൈനര്‍- സജിത്ത് കൃഷ്ണ.സജു എസ് എഴുതിയ വരികള്‍ക്ക് ജാക്‌സണ്‍ വിജയന്‍ സംഗീതം പകരുന്നു.

സംഭാസണം- ആര്‍ കെ വിന്‍സെന്റ് സെല്‍വ ,രമേശ്  അമ്മനത്ത്. എഡിറ്റര്‍-ആന്റണി,
സംഘട്ടനം-ഫീനിക്‌സ് പ്രഭു,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അമൃത മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ് മനോഹര്‍,മേക്കപ്പ് പ്രദീപ് രംഗന്‍,ആര്‍ട്ട് ഡയറക്ടര്‍- മഹേഷ് നമ്പി,കോസ്റ്റ്യൂംസ്-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്- ബാവിഷ്, പോസ്റ്റര്‍ ഡിസൈന്‍-ചിറമേല്‍ മീഡിയ വര്‍ക്ക്‌സ്. ആലപ്പുഴ,കൊല്ലം നീണ്ടകര എന്നിവിടങ്ങളിലായി
ചിത്രീകരിച്ച 'കുമ്മാട്ടിക്കളി' ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.
പി ആര്‍ ഒ-എ എസ് ദിനേശ്.


 

Kadal Pole Video Song Yuvan Shankar Raja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES