Latest News

റിലീസിന് ഒരുങ്ങുന്നതിനിടെ ജൂറാസിക് വേള്‍ഡ് ഏറ്റവും പുതിയ സീരിസ് ടോറന്റ് സൈറ്റിലൂടെ ലീക്കായി; പുറത്ത് വന്നത് ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ ചിത്രങ്ങള്‍

Malayalilife
റിലീസിന് ഒരുങ്ങുന്നതിനിടെ ജൂറാസിക് വേള്‍ഡ് ഏറ്റവും പുതിയ സീരിസ് ടോറന്റ് സൈറ്റിലൂടെ ലീക്കായി; പുറത്ത് വന്നത് ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ ചിത്രങ്ങള്‍

ജുറാസിക് വേള്‍ഡ് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ 'ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍' റിലീസിന് മുന്നേ ടൊറന്റ് സൈറ്റുകളിലൂടെ ലീക്കായി. ജുറാസിക് വേള്‍ഡ് ശ്രേണിയിലെ അവസാന ചിത്രമായ ഇതിനെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതിനിടെയാണ് ഇതിന്റെ ചിത്രങ്ങളും മറ്റും പുറത്ത് വന്നത്.

ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ , ജുറാസിക് വേള്‍ഡ് സിനിമയുടെ മൂന്നാമത്തെയും അവസാനത്തെയും സീരിസുകള്‍, ജുറാസിക് പാര്‍ക്ക് ഫ്രാഞ്ചൈസിയിലെ ആറാമത്തെ എന്‍ട്രി എന്നിവയാണ് ലീക്കായത്.ടോറന്റ് സൈറ്റുകളിലൂടെയും മറ്റ് നെറ്റ്വര്‍ക്കുകളിലൂടെയുമാണ് ലീക്കായത്. 847MB മുതല്‍ 2.96GB വരെയുള്ള സൈസുള്ള ഫയലുകളാണ് ലീക്കായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ഐതിഹാസികമായ ജുറാസിക് പാര്‍ക്ക് ഫ്രാഞ്ചൈസി ഈ ചിത്രത്തോടെ അവസാനിക്കുമെന്നാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇനി ഇത്തരമൊരു തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ലഭിക്കാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഡൊമിനിയന്‍ ടൊറന്റിലൂടെ ലീക്ക് ആയത് ആരാധകര്‍ക്ക് വലിയ തിരിച്ചടിയാണ്.

ചിത്രം ഈ മാസം ഒന്നിന് മെക്‌സിക്കോയിലും ദക്ഷിണകൊറിയയിലും റിലീസ് ചെയ്തിരുന്നു. ജൂണ്‍ രണ്ടിന് അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും ഡൊമിനിയന്‍ റിലീസ് ചെയ്തു. ഫ്രാന്‍സ്, ജര്‍മ്മനി, സിംഗപ്പൂര്‍, യു എ ഇ എന്നീ രാജ്യങ്ങളില്‍ ബുധനാഴ്ചയും ഓസ്ട്രേലിയ, ഇറ്റലി, ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ വ്യാഴാഴ്ചയും ഇന്ത്യ, കാനഡ, ചൈന, അയര്‍ലന്‍ഡ്, സ്പെയിന്‍, യുകെ, യുഎസ് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ചയുമാണ് ചിത്രം പുറത്തിറങ്ങുക.

തീയേറ്ററില്‍ നിന്ന് വീഡിയോ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ പ്രിന്റാണ് ടൊറന്റിലൂടെ ലീക്കായിരിക്കുന്നത്. അതിനാല്‍ തന്നെ നേരത്തേ റിലീസ് ആയ ഏതെങ്കിലും രാജ്യത്ത് നിന്നായിരിക്കാം ചിത്രം ലീക്കായത്.

ലീക്കായ പ്രിന്റുകളില്‍ ഒരു ഓണ്‍ലൈന്‍ റമ്മി വെബ്‌സൈറ്റിന്റെ പരസ്യവും ചേര്‍ത്തിട്ടുണ്ട്. ഇവ ഡിജിറ്റലായാണ് പ്രിന്റില്‍ ചേര്‍ത്തിരിക്കുന്നത്. ഇവയില്‍ സബ്‌ടൈറ്റിലുകള്‍ ഇല്ല. ജുറാസിക് വേള്‍ഡിന്റെ സംവിധായകനായ കോളിന്‍ ട്രെവോറോ തന്നെയാണ് ഇതും സംവിധാനം ചെയ്തിരിക്കുന്നത്. എമിലി കാര്‍മൈക്കിളുമായി സഹകരിച്ച് കോളിന്‍ തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

3D , IMAX 3D , 4DX & 2D തുടങ്ങിയ ക്വാളിറ്റിയില്‍ എത്തുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിലായാണ് ഇന്ത്യയില്‍ റീലിസ് ചെയ്യുന്നത്. ക്രിസ് പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേണ്‍, സാം നീല്‍, ജെഫ് ഗോള്‍ഡ്ബ്ലം, ഡാനിയെല്ല, ഇസബെല്ല സെര്‍മന്‍, ജസ്റ്റിസ് സ്മിത്ത്, ഒമര്‍ സൈ, ബി ഡി, വോങ് തുടങ്ങിയവരാണ് ഈ ചിത്രത്തിലും പ്രധാനവേഷങ്ങളിലെത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ ജുറാസിക് വേള്‍ഡ് ഫാളന്‍ കിങ്ഡം എന്ന ഭാഗത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം.
ജുറാസിക് പാര്‍ക്ക് എന്ന സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് ചിത്രത്തിലൂടെ 1994ലാണ് ജുറാസിക് പാര്‍ക്ക് ഫ്രാഞ്ചൈസി ആരംഭിക്കുന്നത്. എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ തന്നെ കാണും ഇവ.

Jurassic World Dominion Leaked

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES