ജിസ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി മോഹന്‍ലാലും മഞ്ജു വാര്യരും വന്നേക്കും . സിനിമയെക്കുറിച്ചുള്ള സൂചനകള്‍ സംവിധായകന്‍ ജിസ് ജോയി തന്നെയാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. സംഗീതം എം ജി ശ്രീകുമാറും.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എം ജി ശ്രീകുമാര്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോകളാണ് സംവിധായകന്‍ ഫേസ് ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. 'പ്ലാന്‍ എ ഫോര്‍ ത്രീ എം' എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജിസ് ജോയി സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ആസിഫ് അലി നായകനായ 'ബൈസിക്കിള്‍ തീവ്സ്'