ജയിലര്‍ ബ്ലോക് ബസ്റ്റര്‍ ഹിറ്റടിച്ചതിന് പിന്നാലെ ചിത്രത്തിലെ പ്രധാന രം?ഗങ്ങളും തീം മ്യൂസിക്കുകളും എല്ലാം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നുണ്ട്. അത്തരത്തില്‍ വര്‍മന്റെ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് സണ്‍ പിക്‌ചേഴ്‌സ്. വര്‍മന്റെ പ്രധാന രം?ഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഒപ്പം വര്‍മന്റെ മാസ്റ്റര്‍ പീസ് നൃത്തവും ഉണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വീണ്ടും വിനായകനെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്.
വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ കഥാപാത്രം ഈ സിനിമയിലെ പ്രധാന പില്ലറാണ്. അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ആര്‍ക്കും കഴിയില്ല, ജയിലറുടെ ആത്മാവാണ് വര്‍മന്‍, ഈ ചിത്രത്തിന് വര്‍മന്‍ അവാര്‍ഡ് അര്‍ഹിക്കുന്നു, യഥാര്‍ത്ഥത്തില്‍ ചിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് വിനായകന്‍ ആണ്', എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഒപ്പം അനിരുദ്ധിന്റെ സംഗീതത്തിനും പ്രശംസ ഏറെയാണ്.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, യോഗി ബാബു, തമന്ന, ജാക്കി ഷ്രോഫ്, വസന്ത് രവി, രമ്യ കൃഷ്ണന്‍ തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരന്നിരുന്നു. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം 650 കോടിയാണ് ജയിലറിന്റെ ആകെ ബോക്‌സ് ഓഫീസ് കളക്ഷന്‍.