ഞങ്ങള്‍ ഹോസ്റ്റലിലുള്ള ഫസ്റ്റ് ഇയേഴ്‌സിനൊക്കെ സാറ്റര്‍ഡേആയാല്‍ പേടിയാ''അമ്മാമേ ഈ ആത്മാവ് എന്നൊക്കെ പറയുന്നത് സത്യാണോ നമുക്കതിനെ കാണാന്‍ പറ്റ്വോ?
ഒരു കുഞ്ഞിന്റെ ഹൃദയതുടിപ്പ് തുടങ്ങുന്നത് ശരീരത്തില്‍ ആത്മാവ് കയറുമ്പോഴാണ്. മരിക്കാനുള്ള സമയം ആനിമിഷം തീരുമാനിക്കപ്പെടുമെന്നാണു പറയുക.
ബോഡിക്ക് രണ്ടു മാസത്തില്‍ക്കൂടുതല്‍ പഴക്കമുണ്ട് സാര്‍...
തലയോട്ടിയുടെ പുറകിലൊരു പൊട്ടലുണ്ട്....
ഓള്‍ഡ് മോര്‍ച്ചറി... പണ്ട്ഈ ആര്‍ക്കും വേണ്ടാത്ത ശവങ്ങളൊക്കെക്കൊണ്ടു തള്ളിയിരുന്ന സ്ഥലമാ .''verydangerous place.....
.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ട്രയിലറിലെ ചില സംഭാഷണങ്ങളാണിത്.
ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലാക്കാന്‍ പറ്റുന്ന ഒരു കാര്യമുണ്ട്.
ഒരുപാടു ദുരൂഹതകള്‍ ഈ ചിത്രത്തിലുണ്ടന്നത്.
ഹൊററും, കൊലപാതകവും' ഇന്‍വസ്റ്റിനേഷനുമൊക്കെയായി ഒരു സസ്‌പെന്‍സ്ത്രില്ലര്‍ സിനിമയാണിതെന്ന് മനസ്സിലാക്കാം.
ഭാവന നിറഞ്ഞു നില്‍ക്കുന്നതാണ് ഈ ചിത്രമെന്ന് ട്രയിലര്‍ കാട്ടിത്തരുന്നു.
ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമക്കു വേണ്ടുന്ന എല്ലാ ആകര്‍ഷക ഘടകങ്ങളേയും കൂട്ടിയിണക്കിയാണ് ഷാജി കൈലാസ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
മെഡിക്കല്‍ കാംബസ്സിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഹൊറര്‍, ക്രൈം ത്രില്ലര്‍ സിനിമയാണിത്.
പി.ജി.റസിഡന്റ് ഡോ.കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കൊലപാതകത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നതിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ വികസനം.
ഈ മരണത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുന്നതിലൂടെ തെളിയുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ്.
ഭാവനയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡോ.കീര്‍ത്തിയെ അവതരിപ്പിക്കുന്നത്.
അതിഥി രവി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അജ്മല്‍ അമീര്‍ ,രാഹുല്‍ മാധവ്, അന്നു മോഹന്‍, ഡെയ്ന്‍ ഡേവിഡ്, ചന്തു നാഥ്, രണ്‍ജി പണിക്കര്‍ ,വിജയകുമാര്‍,നന്ദു , ബിജു പപ്പന്‍, ജി.സുരേഷ് കുമാര്‍, കോട്ടയം നസീര്‍, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാനായര്‍, സോനു എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
.രചന - നിഖില്‍ ആനന്ദ്.
ഗാനങ്ങള്‍ .സന്തോഷ് വര്‍മ്മ - ഹരി നാരായണന്‍.
സംഗീതം - കൈലാസ് മേനോന്‍
ഛായാഗ്ദഹണം - ജാക്‌സണ്‍ ജോണ്‍സണ്‍.
എഡിറ്റിംഗ് - അജാസ് മുഹമ്മദ്.
കലാസംവിധാനം - ബോബന്‍.
മേക്കപ്പ് - പി.വി.ശങ്കര്‍.
കോസ്റ്റും - ഡിസൈന്‍ - ലിജി പ്രേമന്‍ നിശ്ചല ഛായാഗ്രഹണം -ഹരി തിരുമല
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -മനു സുധാകര്‍ .
ഫിനാന്‍സ് കണ്‍ട്രോളര്‍- ദില്ലി ഗോപന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടി വ്‌സ് - ഷെറിന്‍ സ്റ്റാന്‍ലി, പ്രതാപന്‍ കല്ലിയൂര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജു.ജെ.
ജയലഷ്മി ഫിലിംസിന്റെ ബാനറില്‍ കെ.രാധാകൃഷ്ണന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു.
വാഴൂര്‍ ജോസ്.