Latest News

ലോകേഷ് കനകരാജിന്റെ എല്‍സിയു യൂണിവേഴ്സിലേക്ക് നടന്‍ രാഘവ ലോറന്‍സും: 'ബെന്‍സ്' ക്യാരക്ടര്‍ ടീസര്‍ എത്തി

Malayalilife
 ലോകേഷ് കനകരാജിന്റെ എല്‍സിയു യൂണിവേഴ്സിലേക്ക് നടന്‍ രാഘവ ലോറന്‍സും: 'ബെന്‍സ്' ക്യാരക്ടര്‍ ടീസര്‍ എത്തി

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ് നിര്‍മ്മിക്കുന്ന 'ബെന്‍സ്' എന്ന ചിത്രത്തിലാണ് രാഘവ ലോറന്‍സ് നായകനാകുന്നത്. ലോകേഷ് തന്നെയാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നതും.

എന്റെ യൂണിവേഴ്സിലേക്ക് സ്വാഗതം എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ പങ്കുവച്ചു കൊണ്ട് ലോകേഷ് തന്നെയാണ് രാഘവയെ അവതരിപ്പിക്കുന്നത്. ബുള്ളറ്റില്‍ മുഖം മൂടുന്ന ചുവന്ന ഹെല്‍മറ്റ് ധരിച്ചെത്തുന്ന ബെന്‍സിന്റെ വാണ്ടഡ് പോസ്റ്ററിനൊപ്പമാണ് വീഡിയോ.

പിന്നാലെയാണ് ഹോട്ടലില്‍ മീന്‍ വൃത്തിയാക്കുന്ന രാഘവ ലോറന്‍സിന്റെ മുഖം തെളിയുന്നത്. മെഷീന്‍ ഗണ്ണുമായി നില്‍ക്കുന്നതായാണ് രാഘവയെ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന് പിറന്നാള്‍ ആശംസകള്‍ കുറിച്ചുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെട്ടതാണെങ്കിലും ചിത്രത്തിന്റെ കഥ മാത്രമാണ് ലോകേഷ് ഒരുക്കുന്നത്. ഭാഗ്യരാജ് കണ്ണന്‍ ആണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് സിനിമകളാണ് ഇതിനോടകം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ റിലീസായത്. കൈതി, വിക്രം, ലിയോ.

കൈതി 2, സൂര്യയെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന റോളക്‌സ് എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. ഇരുമ്പുകൈ മായാവി എന്ന സിനിമയും ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൈതി ആണ് പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയ ലോകേഷ് ചിത്രം.

Happy Birthday Lawrence Master Benz

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES