ഇക്കഴിഞ്ഞ ഡിസംബര്‍ നാലിനായിരുന്നു തെന്നിന്ത്യന്‍ നടി ഹന്‍സിക മോട്വാനി വ്യവസായി സൊഹേല്‍ കതൂരിയയും വിവാഹിതരായത്. രാജസ്ഥാനില്‍ നടന്ന സ്വപ്നതുല്യമായ വിവാഹച്ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ യൂറോപ്പില്‍ ഹണിമൂണിലാണ് ഹന്‍സികയും ഭര്‍ത്താവും. പുതുവര്‍ഷവേളയില്‍ യൂറോപ്പില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ഹന്‍സിക സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ നിന്നെടുത്ത ചിത്രങ്ങളാണ് ഹന്‍സിക ഏറ്റവും പുതുതായി പോസ്റ്റ് ചെയ്തിരിക്കുന്നത്. '2023 നായി റെഡിയായിക്കഴിഞ്ഞു' എന്നാണ് ഹന്‍സിക പങ്കുവച്ച ചില ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിട്ടുള്ളത്. റെസ്റ്ററന്റ് എന്നു തോന്നിക്കുന്ന ഒരിടത്തു നിന്നും എടുത്തിട്ടുള്ളതാണ് ചിത്രങ്ങള്‍. കറുത്ത വസ്ത്രം അണിഞ്ഞ ഹന്‍സികയാണ് ചിത്രത്തില്‍. 2022 ല്‍ പ്രധാന നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും നടി പങ്ക് വച്ചിരുന്നു.
യൂറോപ്പിലെ ഏറ്റവും ആകര്‍ഷകമായ നഗരങ്ങളിലൊന്നാണ് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ്.