Latest News

ഹന്‍സിക വിവാഹം കഴിച്ചത്‌ അടുത്ത കൂട്ടുകാരിയുടെ മുന്‍ ഭര്‍ത്താവിനെ;  മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയുടെ ആദ്യ വിവാഹത്തില്‍ നടി പങ്കെടുത്ത വീഡിയോ വൈറല്‍; വിവാഹത്തിന് പിന്നാലെ വിവാദവും ഉയരുമ്പോള്‍

Malayalilife
ഹന്‍സിക വിവാഹം കഴിച്ചത്‌ അടുത്ത കൂട്ടുകാരിയുടെ മുന്‍ ഭര്‍ത്താവിനെ;  മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയുടെ ആദ്യ വിവാഹത്തില്‍ നടി പങ്കെടുത്ത വീഡിയോ വൈറല്‍; വിവാഹത്തിന് പിന്നാലെ വിവാദവും ഉയരുമ്പോള്‍

ജയ്പ്പൂരില്‍ നടന്ന രാജകീയ വിവാഹമായിരുന്നു നടി ഹന്‍സിക മോട്‌വാനിയുടെയും ഭര്‍ത്താവ് സൊഹെയ്ല്‍ കതുരിയയുടേതും. വിവാഹചിത്രങ്ങള്‍ പുറത്തുവന്നതുപോലെതന്നെ വിവാദങ്ങളും ഹന്‍സികയെ തേടിയെത്തി. അടുത്ത കൂട്ടുകാരിയുടെ മുന്‍ഭര്‍ത്താവിനെ വിവാഹം ചെയ്തു എന്നതായിരുന്നു പ്രധാന ആരോപണം. ഇതോടെ നടിയുടെ വിവാഹം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്. 

മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് താരത്തിന്റെ ഭര്‍ത്താവ്. 
സുഹൈലിന്റെ ആദ്യ വിവാഹത്തില്‍ ഹന്‍സിക പങ്കെടുത്തതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.ഹന്‍സികയുടെ സുഹൃത്ത് റിങ്കി സജാബ് ആണ് സുഹൈയിലിന്റെ മുന്‍ ഭാര്യ. ഹന്‍സികയും സുഹൈയിലും ബിസിനസ് പാര്‍ട്ണര്‍മാരായിരുന്നു. സുഹൈയിലിന്റെ ആദ്യ വിവാഹത്തിന്റെ ചടങ്ങുകളില്‍ ഹന്‍സിക ആയിരുന്നു നിറസാന്നിദ്ധ്യം.

മുംബൈയില്‍ നിന്നുള്ള ബിസിനസുകാരനായ സൊഹെയ്ല്‍, ഹന്‍സികയുടെ ഇവന്റ് മാനേജ്മന്റ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആണ്. 1985 മുതല്‍ വിദേശത്തേക്ക് വസ്ത്രം കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് സൊഹെയ്ല്‍.

രാജസ്ഥാനിലെ ജയ്പൂരിലെ കോട്ടയും കൊട്ടാരവും ചേര്‍ന്ന മുണ്ടോട്ട പാലസ് ആന്‍ഡ് ഫോര്‍ട്ടിലായിരുന്നു ഹന്‍സികയുടെയും സൊഹെയ്‌ലിന്റെയും വിവാഹം. ഒരു കാലില്‍ മുട്ടുകുത്തി നിന്നാണ് സൊഹെയ്ല്‍ ഹന്‍സികയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഈ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

Hansika Motwani Receives Severe Backlash For Marrying

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക