ഏറെ ശ്രദ്ധ നേടിയ വിവാഹമായിരുന്നു നടി ഹന്‍സിക മോട്വാനിയുടേത്. നടിയുടെ ജീവിതസഖിയാക്കിയ സൊഹെയ്ല്‍ കതുരിയ ഹന്‍സികയുടെ കൂട്ടുകാരിയുടെ മുന്‍ഭര്‍ത്താവായിരുന്നു എന്നത് വിവാഹം ഏറെ ചര്‍ച്ചയാകാനും കാരണമാണ്.
ഇപ്പോളിതാ ഭര്‍ത്താവിനൊപ്പമുള്ള പുതിയ വിശേഷം പങ്ക് വച്ചിരക്കുകയാണ് നടി.പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങള്‍ ആണ് നടി പങ്ക് വച്ചിരിക്കുന്നത്.ഭര്‍ത്താവ് സൊഹേല്‍ കതുരിയയുടെ കൈപിടിച്ച് പുതിയ വീട്ടിലേക്ക് കയറുന്ന ചിത്രങ്ങളാണ് ഹന്‍സിക ഇന്‍ഗ്രാമില്‍ പങ്കുവച്ചത്. ഗൃഹപ്രവേശനത്തിന്റെ ഭാഗമായി നടത്തുന്ന എല്ലാ പൂജാ ചടങ്ങുകള്‍ക്കും ശേഷമാണ് ഹന്‍സിക തന്റെ പുതിയ വീട്ടിലേക്ക് കയറിയത്...
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തത്. ഐശ്വര്യത്തിന്റെ പ്രതീകമായ കലശവുമായി പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്ന താരത്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമായി. പച്ച നിറത്തിലെ സാരിയില്‍ അതിമനോഹരിയാണ് താരം ചടങ്ങില്‍ പങ്കെടുത്തത്.
2022 ഡിസംബര്‍ നാലിനായിരുന്നു ഹന്‍സികയുടെയും സൊഹേല്‍ ഖതൂരിയയുടെയും വിവാഹം നടന്നത്. ജയ്പൂരിലെ 450 വര്‍ഷം പഴക്കമുള്ള മുണ്ടോട്ട കോട്ടയില്‍ വച്ചായിരുന്നു വിവാഹം. പാരിസില്‍ നടന്ന ഇരുവരുടെയും വിവാഹനിശ്ചയവും സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു.....