കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായ അന്നാ ബെന്‍ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം ഹെലന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.സസ്‌പെന്‍സ് നിറച്ച് എത്തിയ ഹെലന്റെ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍; പുറത്തിറങ്ങി മൂന്നാം ദിവസം ട്രെന്റിങ് ലിസ്റ്റില്‍; ചര്‍ച്ചയായി അജു വര്‍ഗീസിന്റെ നെഗറ്റീവ് കഥാപാത്രവുംനവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹാബിറ്റ് ഓഫ് ലൈഫ് ,ബിഗ് ബാങ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവരുടെ ബാനറില്‍ വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മിക്കുന്നത്. കേന്ദ്ര കഥാപാത്രമായ ഹെലനെ കാണാതാവുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സിനിമയുടെ ട്രെയിലറിലും സസ്‌പെന്‍സ് നിലനിര്‍ത്താന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്.
അജു വര്‍ഗീസ് ആണ് ട്രെയിലറില്‍ കയ്യടി നേടുന്ന മറ്റൊരു താരം. നെഗറ്റീവ് ഷെയ്ഡുള്ള പൊലീസുകാരനായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. അജുവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് ട്രെയിലറില്‍ കമന്റ് ചെയ്യുന്നത്. 'അജുവിനെ കണ്ടിട്ട് പേടിയാകുന്നു' എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്.
ആല്‍ഫ്രഡ് കുര്യന്‍ ജോസഫും നോബിള്‍ ബാബു തോമസും മാത്തുക്കുട്ടി സേവിയറുമാണ് തിരക്കഥ. ആനന്ദ് സി. ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്. അന്നാ ബെന്നിനെ കൂടാതെ ലാല്‍,നോബിള്‍ ബാബു തോമസ്, അജു വര്‍ഗ്ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങി ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.