വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍? ഫസ്റ്റ് ?ഗ്ലിംപ്‌സ് പുറത്ത്. ?ഗരുഡന്‍ എന്നാണ ചിത്രത്തിന്റെ പേര്. സൂരി നായകനായി എത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ശശി കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിടുതലൈ എന്ന ചിത്രത്തിന് ശേഷം സൂരിയിലെ നടന്റെ അഭിനയ സാധ്യത വര്‍ദ്ധിപ്പിക്കുന്നൊരു സിനിമയാണ് ?ഗരുഡന്‍ എന്നാണ് ഗ്ലിംപ്‌സില്‍ നിന്നും വ്യക്തമാകുന്നത്. ശക്തമായൊരു കഥാപാത്രമാകും ഉണ്ണി മുകുന്ദന്റേതെന്നും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വെട്രിമാരന്‍ ആണ് രചന. .ലാക് സ്റ്റുഡിയോസും ഗ്രാഡ് റൂട്ട് സിനി കമ്പനിയും ചേര്‍ന്നാണ് നിര്‍മ്മാണം. ആര്‍തര്‍ വില്‍സനാണ് ഛായാഗ്രഹണം. യുവന്‍ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
സമുദ്രകനി, ശിവദ, രേവതി ശര്‍മ്മ, രാജേന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്. നേരത്തേയും ഉണ്ണി മുകുന്ദന്‍ തമിഴ്, തെലുങ്ക് ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.അതേസമയം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ 2 ചിത്രീകരണഘട്ടത്തിലാണ്.