ജോഷി, സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ ഗോകുല്‍ സുരേഷ്. എക്സ്യുവി 700 ആണ് ഗോകുല്‍ വാങ്ങിയിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് മഹീന്ദ്രയുടെ ഥാര്‍ ഗോകുല്‍ സ്വന്തമാക്കിയിരുന്നു.
എക്‌സ്‌യുവി 700 എഎക്‌സ് 7 ഓള്‍വീല്‍ ഡ്രൈവ് 7 സീറ്റ് മോഡലിന്റെ എക്‌സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്.അഞ്ചു ഏഴും സീറ്റുകളുമായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എത്തുന്ന ഈ വാഹനത്തില്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുണ്ട്. എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 200 ബിഎച്ച്പി കരുത്തും 380 എന്‍എം വരെ ടോര്‍ക്കുമാണ് സൃഷ്ടിക്കുക.
2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന് 182 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയുടെ പ്രീമിയം വാഹനം എക്‌സ്‌യുവി 700 കഴിഞ്ഞ വര്‍ഷമാണ് വിപണിയിലെത്തിയത്.