തന്റെ സിനിമകളുടെ അറിയിപ്പുകളെല്ലാം വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ച് കൊണ്ട് അല്‍ഫോണ്‍സ് എപ്പോഴും ചര്‍ച്ചകളില്‍ ഇടം നേടാറുണ്ട്.ഗോള്‍ഡ് എന്ന സിനിമയ്ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ തമിഴില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ഇളയരാജയുടെ സംഗീതത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഗിഫ്‌റ്റെന്ന് പേരിട്ടിരിക്കുന്നത്.
ഇളയരാജയുടെ സംഗീതത്തിനൊപ്പം ചിത്രത്തിന്റെ പേര് എഴുതി കാണിക്കുന്ന വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. സാധാരണ സിനിമകളുടെ ഫസ്റ്റ് ലുക്കുകള്‍ പോലെ താരങ്ങളുടെ ചിത്രങ്ങളോ മറ്റോ അല്ല ഇതിലുള്ളത്, പകരം സംഗീതമാണുള്ളത്. ഇളയരാജയാണ് സിനിമയുടെ സംഗീത സംവിധായകന്‍. ഇളയരാജയുടെ സ്വതസിദ്ധമായ താളം 52 സെക്കന്റുള്ള വീഡിയോയില്‍ കേള്‍ക്കാം. ചിത്രത്തില്‍ ഏഴ് ഗാനങ്ങളാണ് ഉള്ളത്.
തമിഴില്‍ ഒരുങ്ങുന്ന സിനിമയുടെ രചനയും ചിത്രീകരണവും സംഗീത നിര്‍മാണവും പുരോഗമിക്കുകയാണ്. ചെന്നൈയില്‍ വെച്ചാകും ചിത്രീകരണം.
റോമിയോ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സാന്‍ഡി, കോവൈ സരള, സഹന സര്‍വേഷ്, രാഹുല്‍, ചാര്‍ളി, റേച്ചല്‍ റെബാക്ക, ഗോപാലന്‍ പാലക്കാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിനൊപ്പം ഭാഗമാകും.
അല്‍ഫോണ്‍സിന്റെ ആദ്യ ചിത്രമായ നേരത്തിന് ശേഷം തമിഴില്‍ മാത്രമായി ഒരുക്കുന്ന സിനിമയാണ് ഗിഫ്റ്റ്. നേരം തമിഴിലും മലയാളത്തിലുമായിട്ടാണ് ചിത്രീകരിച്ചത്. ബ്ലോക്ക് ബസ്റ്ററായ പ്രേമം, ഗോള്‍ഡ് എന്നീ സിനിമകള്‍ക്ക് ശേഷമുള്ള അല്‍ഫോണ്‍സിന്റെ കരിയറിലെ നാലാമത്തെ ചിത്രമാണ് ഗിഫ്റ്റ്.