Latest News

കാരവാനില്‍ ജിം ഉണ്ട് എന്നത് പോലും വലിയ വാര്‍ത്തയല്ല; റെഡിമെയ്ഡ് ഡംബല്‍സ് കിട്ടാത്ത കാലത്താണ് മമ്മൂക്ക ഇതൊക്കെ ചെയ്തത്: ഫിറ്റ്‌നെസ് ട്രെയിനര്‍ വിബിന്‍

Malayalilife
കാരവാനില്‍ ജിം ഉണ്ട് എന്നത് പോലും വലിയ വാര്‍ത്തയല്ല; റെഡിമെയ്ഡ് ഡംബല്‍സ് കിട്ടാത്ത കാലത്താണ് മമ്മൂക്ക ഇതൊക്കെ ചെയ്തത്: ഫിറ്റ്‌നെസ് ട്രെയിനര്‍ വിബിന്‍

കുറെയേറെ വര്ഷങ്ങളായി തട്ട് താഴാതെ മെഗാസ്റ്റാർ പദവിയിൽ ഇരിക്കുന്ന താരമാണ് മമ്മൂക്ക. അഭിനയമികവ് കൊണ്ട് തന്നെ മലയാളത്തിലെ താരരാജാക്കളിൽ നിന്ന് സ്ഥാനപദവി കൈമാറാതെ കൊണ്ട് നടക്കുന്ന ഒരു നടൻ കൂടിയാണ് മമ്മൂട്ടി.  യുവതാരങ്ങള്‍ക്ക് പോലും ഗ്ലാമറിന്റെ കാര്യത്തില്‍ മമ്മൂട്ടി ഒരു വെല്ലുവിളി കൂടിയാണ്.  മമ്മൂട്ടി തന്റെ 69 വയസിലും ഗ്ലാമറിന്റെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുകയാണ്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ  ആദ്യ പരിശീലകനായതിനെ വിബിന്‍ താരത്തെ കുറിച്ച് തുറന്ന് പറയുകയാണ്.

2007 ലാണ് രണ്ട് ചെറുപ്പക്കാര്‍ വന്ന് ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഫിറ്റ്‌നസ് സെന്ററിനെ കുറിച്ച് അന്വേഷിക്കുന്നത്. അതിലൊരാളുടെ അച്ഛന് വേണ്ടിയാണെന്ന് പറയുകയും ചെയ്തു. അവര്‍ എഴുതി തന്ന ഫോം കംപ്യൂട്ടറില്‍ എന്റര്‍ ചെയ്യാന്‍ നോക്കുമ്പോഴാണ് പ്രഫഷന്റെ കോളത്തില്‍ ആക്ടര്‍ എന്ന് കണ്ടത്. പേര് മുഹമ്മദ് കുട്ടി. ദുല്‍ഖറും സുഹൃത്തുമാണ് അന്ന് വന്നത് എന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്.

പിന്നീട് മമ്മൂക്ക ഫിറ്റ്‌നസ് ക്ലബ്ബില്‍ വന്നു. വാതില്‍ തുറന്ന് തല ഉയര്‍ത്തിപിടിച്ചുള്ള ആ വരവ് തന്നെ ശരിക്കും ഒരു പഞ്ച് ആണ്. അന്നും ഇന്നും അതിന് മാറ്റമൊന്നുമില്ല. എന്റെ യോഗ്യതകള്‍ ചോദിച്ച മമ്മൂക്കയോട് മുംബൈയില്‍ ഊര്‍മിള മദോഡ്കറെ ട്രെയിന്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. എന്നാല്‍ എനിക്ക് ഊര്‍മിളയാകേണ്ട ഇനിയും അഭിനയിക്കാനുള്ള എനര്‍ജിയും ഫിറ്റ്‌നസും വേണം. അത്രമാത്രം മതി എന്ന് അദ്ദേഹം പറഞ്ഞു. അന്ന് തന്നെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ട്രെയിനറായി ജോയിന്‍ ചെയ്തു. ഇന്നും അതേ പദവിയില്‍ നില്‍ക്കുന്നു എന്നത് പകല്‍ പോലെ സത്യം.

ആദ്യ കാലത്ത് പല ട്രെയിനിങ് ഉപകരണങ്ങളും പറഞ്ഞ് ഉണ്ടാക്കിപ്പിക്കുകയായിരുന്നു. എവിടെ പോകുമ്പോഴും ട്രാവര്‍ ബാഗില്‍ ചെറിയ ഡംബല്‍സ് കാണും. ഇപ്പോള്‍ കാരവാനില്‍ ജിം ഉണ്ട് എന്നത് പോലും വലിയ വാര്‍ത്തയല്ല. പക്ഷേ റെഡിമെയ്ഡ് ഡംബല്‍സ് കിട്ടാത്ത കാലത്താണ് മമ്മൂക്ക ഇതൊക്കെ ചെയ്തത്. മമ്മൂക്ക ഒരു കഥാപാത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞാല്‍ അതെങ്ങനെ കൂടുതല്‍ പെര്‍ഫെക്ട് ആക്കാം എന്ന ചിന്തയിലാണ്. അതിന് അനുസരിച്ച് ശരീരം എങ്ങനെ മാറ്റി എടുക്കാമെന്ന് നമുക്ക് നല്ല പോലെ ധാരണ വേണം. ഞായാറാഴ്ച പലരും വര്‍ക്കൗട്ടിന് അവധി കൊടുക്കുന്നവരാണ്. ഞായറാഴ്ചയായാലും വിശേഷ ദിവസമായാലും മമ്മൂക്ക വര്‍ക്കൗട്ട് മുടക്കില്ല.

Fitness Trainer vibin words about mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES