രശ്മിക മന്ദാനയും, വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയം ഗോസിപ്പുകോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. ഇരുവരും പ്രണയത്തിലാണ് എന്ന വാര്‍ത്ത പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ വരുമ്പോള്‍ ഇരുതാരങ്ങളും ഒരിക്കലും തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ പരസ്യമാക്കിയിരുന്നില്ല. എന്നാല്‍ പല വേദികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത് അടക്കം സാധാരണമാണ്.
എന്നാലിപ്പോള്‍ പുതുവത്സര ദിനത്തില്‍ മാലദ്വീപില്‍നിന്ന് വിജയ് ദേവരകൊണ്ട പങ്കുവച്ച ചിത്രം സോഷ്യല്‍മീഡിയയിലും ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്.ഒരേ ലൊക്കേഷനില്‍ നിന്നുളള ചിത്രം ഒക്ടോബറില്‍ രശ്മികയും പങ്കുവെച്ചിട്ടുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
അന്ന് രശ്മികയെടുത്ത ചിത്രമാണ് വിജയ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയ ലോകത്തിന്റെ അഭിപ്രായം.
വാട്ടര്‍ ബേബി' എന്ന അടിക്കുറിപ്പോടെ ഒക്ടോബറില്‍ രശ്മിക മാലിദ്വീപില്‍ നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഒക്ടോബറില്‍ രശ്മികയ്‌ക്കൊപ്പം മാലദ്വീപില്‍ വിജയ്യും ഉണ്ടായിരുന്നുവെന്നും അന്ന് രശ്മികയെടുത്ത ചിത്രമാണ് വിജയ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നതെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍.
ഇതൊക്കെ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും വിജയ് പുതുവത്സരം ആഘോഷിക്കാന്‍ മാലദ്വീപില്‍ പോയപ്പോള്‍ എടുത്ത പുതിയ ചിത്രമാകാം ഇതെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു.നമുക്കെല്ലാവര്‍ക്കും സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടായിരുന്ന ഒരു വര്‍ഷം, ഞങ്ങള്‍ നന്നായി ചിരിച്ചു, നിശബ്ദമായി കരഞ്ഞു, ലക്ഷ്യങ്ങള്‍ പിന്തുടര്‍ന്നപ്പോള്‍ ചിലത് വിജയിച്ചപ്പോള്‍, ചിലത് പരാജയപ്പെട്ടു. നമ്മള്‍ എല്ലാം ആഘോഷിക്കണം. അതാണ് ജീവിതം. നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു - എന്ന ക്യാപ്ഷനോടെയാണ് വിജയ് ചിത്രം പങ്ക് വച്ചത്.