Latest News

ഹിന്ദി സിനിമയ്ക്കുള്ള എന്റെ ആദ്യത്തെ അവാര്‍ഡ്;ഒപ്പം നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും; ഛുപ് സിനിമയിലെ വില്ലന്‍ വേഷത്തിന്  ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ സന്തോഷം പങ്ക് വച്ച് ദുല്‍ഖര്‍

Malayalilife
 ഹിന്ദി സിനിമയ്ക്കുള്ള എന്റെ ആദ്യത്തെ അവാര്‍ഡ്;ഒപ്പം നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും; ഛുപ് സിനിമയിലെ വില്ലന്‍ വേഷത്തിന്  ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ സന്തോഷം പങ്ക് വച്ച് ദുല്‍ഖര്‍

ലയാളത്തില്‍ ഏറെ ആരാധകരുള്ള യുവ താരം ദുല്‍ഖര്‍ സല്‍മാന്‍ 
മലയാളത്തിലെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി അഭിനയിച്ച് ഇന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ചിരുന്നു ദുല്‍ഖര്‍.ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ കരിയറിലെ പ്രധാനപ്പെട്ട വര്‍ഷമായിരുന്നു 2022.ഇപ്പോഴിതാ കരിയറിലെ മികച്ചൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍.

ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച വില്ലനുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് ദുല്‍ഖര്‍. ബോളിവുഡ് ചിത്രം 'ഛുപ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ചിത്രത്തിലെ ഡാനി എന്ന കഥാപാത്രത്തിന് പ്രേക്ഷക നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു.

ഒരു സൈക്കോ കില്ലറായിരുന്നു ഈ കഥാപാത്രം. ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ ബാല്‍ക്കിക്ക് ആണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഹിന്ദി സിനിമയ്ക്കുള്ള ആദ്യത്തെ അവാര്‍ഡ് നേട്ടം ആഘോഷിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. അവാര്‍ഡിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

ദുല്‍ഖറിന്റെ കുറിപ്പ്:

ഇത് പ്രത്യേകമായി തോന്നി! ഹിന്ദി സിനിമയ്ക്കുള്ള എന്റെ ആദ്യത്തെ അവാര്‍ഡ്. ഒപ്പം നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്കും അത്തരമൊരു നല്ല ആതിഥേയനായിരുന്ന അഭിഷേക് മിശ്രയ്ക്കും നന്ദി. ശരിക്കും നന്ദി പറയേണ്ടത് ബല്‍ക്കി സാറിനോടാണ്.

അദ്ദേഹം എന്നെ ഡാനിയായി എങ്ങനെ കണ്ടുവെന്ന് അറിയില്ല. എന്നില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ബോധ്യവും മാര്‍ഗദര്‍ശനവും ദര്‍ശനവുമായിരുന്നു എല്ലാം. ഛുപ്പില്‍ എനിക്ക് മികച്ച അനുഭവം നല്‍കിയതിന് സാറിനും ടീമിനും നന്ദി. ഇത് അവാര്‍ഡ് നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.

 

Dulquer Salmaan wins the Dadasaheb Phalke International

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES