Latest News

അംബാനി കുടുംബത്തിലെ ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ ദിഷാ പഠാനിയെ്ത്തിയത് സാരിയില്‍ അതീവ ഗ്ലാമറസായി; നടിയുടെ വേഷത്തിനെതിരെ വ്യാപക വിമര്‍ശനം

Malayalilife
അംബാനി കുടുംബത്തിലെ ഗണേശ ചതുര്‍ഥി ആഘോഷത്തില്‍ ദിഷാ പഠാനിയെ്ത്തിയത് സാരിയില്‍ അതീവ ഗ്ലാമറസായി; നടിയുടെ വേഷത്തിനെതിരെ വ്യാപക വിമര്‍ശനം

ബോളിവുഡിലെ ഗ്ലാമറസ് ഗേളാണ് ദിഷ പഠാനി. അതീവ ഗ്ലാമറസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടിയുടെ വസ്ത്രധാരണം വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അംബാനി കുടുംബത്തിലെ ഗണേശ ചതുര്‍ഥി ആഘോഷങ്ങള്‍ക്കായി നിരവധി പ്രമുഖരാണ് എത്തിയിരുന്നത്. ദിഷയും ചടങ്ങിനെത്തിയിരുന്നു. സാരിയില്‍ കിടിലന്‍ ലുക്കിലാണ് ദിഷ വന്നത്.ഓറഞ്ച് നിറത്തിലുള്ള സിംപിള്‍ സാരിയാണ് ദിഷ തിരഞ്ഞെടുത്തത്. ബോള്‍ഡറില്‍ സ്വീകന്‍സ് വര്‍ക്കുള്ള സാരിക്ക് മാച്ച് ചെയ്യുന്ന രീതിയില്‍ ബാക്ക്ലെസ് സ്ലീവ്ലെസ് ബ്ലൗസാണ് താരം ധരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പിന്നാലെ വിമര്‍ശനങ്ങളുെ ഉയര്‍ന്ന് വന്നു. ഒരു ശുഭകരമായ ചടങ്ങില്‍ ധരിക്കാന്‍ പറ്റിയ വസ്ത്രമല്ല ഇതെന്നാണ് പലരും കുറിച്ചത്. 'ദിഷയ്ക്ക് എന്താണ് പറ്റിയത്, ഏത് തരത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത്? നമ്മള്‍ ഇന്ത്യയിലാണ്' എന്നാണ് മറ്റ് ചിലര്‍ കമന്റ് ചെയ്തത്.

ഉത്തര്‍പ്രദേശിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് ബോളിവുഡിലെ വിലയേറിയ താരമായി മാറിയ വ്യക്തിയാണ് ദിഷ പഠാനി. നടിയുടെ ജീവിതം ആരേയും പ്രചോദിപ്പിക്കുന്നതാണ്. സിനിമാപാരമ്പര്യമില്ലാത്ത ഇടത്തരം കുടുംബത്തില്‍ നിന്നാണ് വലിയ സ്വപ്നങ്ങളുമായി മുംബൈയിലേക്ക് വണ്ടികയറുന്നത്.

പ്രതിസന്ധിയും കഷ്ടപ്പാടും നിറഞ്ഞ കാലത്തിന് ശേഷം അവര്‍ ബോളിവുഡിലും മോഡലിങ്ങിലും സ്വന്തമായി ഒരിടം കണ്ടെത്താന്‍ ദിഷയ്ക്കായിട്ടുണ്ട്. നിരവധി ആരാധകരും ഇന്ന് താരത്തിനുണ്ട്.

Read more topics: # ദിഷ പഠാനി
Disha Patani Slips Into A Sexy Saree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES