Latest News

ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും; ഉണ്ണി മുകുന്ദന്‍ എന്ന നടനെ കാണാന്‍ കഴിഞ്ഞില്ല; മേപ്പടിയാനെ കുറിച്ച് കുറിപ്പുമായി സംവിധായകൻ വിനോദ് ഗുരുവായൂര്‍

Malayalilife
ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും;  ഉണ്ണി മുകുന്ദന്‍ എന്ന നടനെ കാണാന്‍ കഴിഞ്ഞില്ല; മേപ്പടിയാനെ കുറിച്ച് കുറിപ്പുമായി സംവിധായകൻ  വിനോദ് ഗുരുവായൂര്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് വിനോദ് ഗുരുവായൂര്‍. ഉണ്ണി മുകുന്ദന്‍ നായകവേഷത്തിൽ എത്തിയ  ചിത്രം മേപ്പടിയാനെ പ്രശംസിച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്.സിനിമയില്‍ ഉടനീളം ഉണ്ണി മുകുന്ദന്‍ എന്ന നടനെ കാണാന്‍ കഴിഞ്ഞില്ല മറിച്ച് ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ മാത്രമാണ് കാണാന്‍ സാധിച്ചത് എന്നും അതോടൊപ്പം തന്നെ  ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും സംവിധാകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വിനോദ് ഗുരുവായൂരിന്റെ കുറിപ്പ്:

ജയകൃഷ്ണന്‍ രജിസ്ട്രാനു രണ്ടു അടി കൊടുക്കണമെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍… അപ്പോഴും ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ ഇമോഷണല്‍ ആയി പ്രതികരിക്കുന്നത് കണ്ടപ്പോള്‍ ഒന്ന് ഉറപ്പായി.. സംവിധായകന്‍ ഉണ്ണിയെ ഒരുപാടു മാറ്റം വരുത്തിയിരിക്കുന്നു.

ആക്ഷന്‍ ഹീറോ പരിവേഷം മുഴുവന്‍ മാറ്റി മറച്ചിരിക്കുന്നു. എന്നാല്‍ ത്രില്‍ ഒട്ടും ചോര്‍ന്നു പോകാതെ വിഷ്ണു എന്ന പ്രിയ സുഹൃത്ത് മേപ്പടിയാന്‍ ഒരുക്കിയിരിക്കുന്നു. ഉണ്ണി മുകുന്ദന്‍ …എന്ന പ്രിയ സുഹൃത്തേ, നിന്നെ എവിടെയും കണ്ടില്ല… ജയകൃഷ്ണന്‍ വിജയമാണ്..

ഒപ്പം ഇന്ദ്രന്‍സ് ചേട്ടാ നിങ്ങളെ വെറുത്തു പോവും.. അജു വര്‍ഗീസ് .. നിങ്ങള്‍ തകര്‍ത്തു. പിന്നെ സൈജു കുറുപ്പ്… ഇങ്ങനെയുള്ള എന്റെ കുറെ കൂട്ടുകാരെ ഓര്‍മിപ്പിച്ചു.. ഉണ്ണി മുകുന്ദന്‍ അഭിമാനിക്കാം.. മേപ്പടിയാന്‍ എന്ന സിനിമ യിലൂടെ…

Director vinod kovoor words about meppadiyan movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES