പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തില്‍ സാമാന്യ ബോധം ഇല്ലെങ്കില്‍ അവര്‍ക്ക് ഒരു ഓറിയെന്റേഷന്‍ ക്ലാസ്സ് നല്‍കുന്നത് നന്നായിരിക്കും: സംവിധായകൻ ഡോ. ബിജു

Malayalilife
 പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തില്‍ സാമാന്യ ബോധം ഇല്ലെങ്കില്‍ അവര്‍ക്ക് ഒരു ഓറിയെന്റേഷന്‍ ക്ലാസ്സ് നല്‍കുന്നത് നന്നായിരിക്കും: സംവിധായകൻ  ഡോ. ബിജു

 നടനും കൊല്ലം എം.എല്‍.എയുമായ മുകേഷിനെതിരെ പ്രതി വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിച്ച സംഭവത്തിലാണ് താരത്തിന് നേരെ പ്രധിഷേധം ഉയരുന്നത്.എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ  ഡോ. ബിജു. ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എംഎല്‍എമാരെ പഠിപ്പിക്കുന്ന ഒരു സെഷന്‍ നിയമസഭയില്‍ ഏര്‍പ്പെടുത്തേണ്ടതാണെന്ന് സംവിധായകന്‍ പറയുന്നു.

പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തില്‍ സാമാന്യ ബോധം ഇല്ലെങ്കില്‍ നിയമസഭയോ അല്ലെങ്കില്‍ അവരെ എം.എല്‍.എ ആക്കിയ പാര്‍ട്ടിയോ അവര്‍ക്ക് ഒരു ഓറിയെന്റേഷന്‍ ക്ലാസ്സ് നല്‍കുന്നത് നന്നായിരിക്കും.ശമ്പളവും യാത്ര ബത്തയും അലവന്‍സും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. അപ്പോള്‍ ഏത് ജില്ലയില്‍ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്.

ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുത് എന്നും സംവിധായകന്‍ പറയുന്നു. അതേസമയം, തനിക്കെതിരെ ആസൂത്രണം ചെയ്ത പദ്ധതിയാണ് ഫോണ്‍ വിളിയെന്നാണ് സംഭവത്തില്‍ മുകേഷിന്റെ വിശദീകരണം. പ്ലാന്‍ ചെയ്ത് പ്രകോപിപ്പിച്ചതാണെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.

Read more topics: # Director dr biju,# words about mukesh
Director dr biju words about mukesh

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES