Latest News

നടി ആക്രമിച്ച കേസില്‍ ഇപ്പോള്‍ ഒന്നും പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത് മുമ്പ് പറഞ്ഞത്; പ്രതികരണവുമായി നടനും സംവിധായകനുമായ ലാല്‍

Malayalilife
നടി ആക്രമിച്ച കേസില്‍ ഇപ്പോള്‍ ഒന്നും പറഞ്ഞിട്ടില്ല;  പ്രചരിക്കുന്നത് മുമ്പ് പറഞ്ഞത്; പ്രതികരണവുമായി നടനും സംവിധായകനുമായ ലാല്‍

ലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് നാടും സംവിധായകനുമായ ലാൽ. നിരവധി സിനിമകളുലൂടെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ താന്‍ നടത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് താരം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. 

പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് 4 വര്‍ഷത്തോളമാകുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ മാധ്യമപ്രവര്‍ത്തകരോട് അന്നേ ദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീട് ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല എന്നാണ് ലാല്‍ പറയുന്നത്. കാരണം നിങ്ങള്‍ക്കൊക്കെ അറിയാവുന്നത്രയേ എനിക്കും അറിയാന്‍ സാധിച്ചിട്ടുള്ളൂ എന്നതു തന്നെയാണെന്നും ലാല്‍ പറയുന്നു.

എന്നാല്‍, നാലുവര്‍ഷം മുന്‍പുള്ള ആ ദിവസങ്ങളില്‍ ദിലീപിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ ഞാന്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നുവെന്നും ലാല്‍ ചൂണ്ടിക്കാണിക്കുന്നു. പിന്നാലെ ഇപ്പോള്‍ ഈ കുറിപ്പെഴുതാന്‍ ഉണ്ടായ കാരണവും അദ്ദേഹം പറയുന്നു. അന്ന് ഞാന്‍ പ്രതികരിച്ച കാര്യങ്ങള്‍ വിഷ്വലില്ലാതെ ശബ്ദം മാത്രമായി ഇന്ന് ഞാന്‍ യുന്ന അഭിപ്രായമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഒരുപാടു പേര്‍ എന്നെ അനുകൂലിച്ചും പ്രതികൂലിച്ചും, ചിലര്‍ നല്ല വാക്കുകളും വളരെ മോശമായി മറ്റു ചിലര്‍ അസഭ്യ വര്‍ഷങ്ങളും ചൊരിയുന്നതില്‍ ഞാന്‍ അസ്വസ്ഥനായതു കൊണ്ടുമാണെന്നാണ് താരം പറയുന്നത്.

ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പൊലീസുണ്ട്, നിയമമുണ്ട്. കോടതിയുണ്ട്; അവരുടെ ജോലി അവര്‍ ചെയ്യട്ടെ എന്നാണ് ലാല്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, നിങ്ങളെപ്പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ടെന്നും പക്ഷെ അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കാനുള്ളതല്ല എന്ന് തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതുകൊണ്ടുതന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാന്‍ വരികയുമില്ലെന്നും ലാല്‍ വ്യക്തമാക്കുന്നു.

Director and actor lal words about dileep case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES