Latest News

ഞാന്‍ ദിലീപ് അനുകൂലി; പിന്തുണയ്ക്കാന്‍ കാരണം ഉണ്ട്; തുറന്ന് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

Malayalilife
ഞാന്‍ ദിലീപ് അനുകൂലി; പിന്തുണയ്ക്കാന്‍ കാരണം ഉണ്ട്; തുറന്ന് പറഞ്ഞ്  രാഹുല്‍ ഈശ്വര്‍

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിച്ചു വരുകയാണ്. കേസിൽ ഇപ്പോൾ കുറ്റാരോപിതനായ നടൻ  ദിലീപിനെ അനുകൂലിച്ച് രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.  രാഹുല്‍ ഈശ്വര്‍ ദിലീപ് അനുകൂലി എന്ന വിശേഷണത്തോടെയായിരുന്നു  പങ്കെടുത്തത്എഎന്നാൽ ഇപ്പോൾ എന്തുകൊണ്ടാണ് താന്‍ ദിലീപ് അനുകൂലി ആയത് എന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ തന്നെയാണ് രാഹുലിന്റെ മറുപടി.

രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെ, ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണം എന്നത് മാത്രമാണ് ഇപ്പോള്‍ എല്ലാരുടേയും ആവശ്യം. അതിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ 1600 ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷം കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സാക്ഷിയാക്കിയത്. നടന്‍ ദിലീപിനെ കുടുക്കിയാല്‍ മാത്രമേ ഇരയ്ക്ക് നീതി കിട്ടുകയുള്ളൂ എന്ന തെറ്റിധാരണ ഉണ്ടാക്കുകയാണ് ഇവിടെ. കേസില്‍ ദിലീപിനെതിരെ എന്താണ് തെളിവ്. കുറ്റക്കാരനെന്ന് തെളിയിക്കും വരെ ദിലീപ് തെറ്റുകാരനല്ല. നേരത്തേ ശശി തരൂരിനെ വേട്ടയാടിയത് പോലെ റിയ ചക്രബര്‍ത്തിയേയും ഷാരൂഖ് ഖാന്റെ മകന്‍ ആര്യനേയും വേട്ടയാടിത് പോലെയാണ് ദിലീപിനെ വേട്ടയാടുന്നതെന്ന് കേസ് പഠിക്കുന്ന ആര്‍ക്കും മനസിലാക്കാന്‍ സാധിക്കും.

ഭാമ സെറ്റില്‍ നിന്നും കേട്ട മൊഴി ദിലീപ് അവളെ പച്ചയ്ക്ക് കൊളുത്തുമെന്നാണ്. അത് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത് dileep will burn her alive എന്നാണ്. ആ നടിയെ കൊല്ലുമെന്ന് ദിലീപ് പറഞ്ഞു എന്നതാണ് അതിന്റെ മലയാളം. ഒരാളെ പച്ചക്ക് കൊളുത്തുമെന്ന് പറഞ്ഞാല്‍ കൊല്ലുമെന്നാണോ? ഭാമ പറഞ്ഞത് നാട്ടുഭാഷയാണ്. ദിലീപിന്റെ ഫോണ്‍ പിടിച്ചെടുക്കണം എന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ശബ്ദ സംഭാഷണങ്ങള്‍ എല്ലാം റെക്കോഡ് ചെയ്ത ബാലചന്ദ്രകുമാറിന്റെ ഫോണ്‍ പിടിച്ചെടുക്കാത്തത്. ബാലചന്ദ്രകുമാര്‍ 2017 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ അയാളുടെ കൈയ്യില്‍ ഇല്ല. അപ്പോള്‍ 2017 ല്‍ ദിലീപ് ഉപയോഗിച്ച ഫോണുകള്‍ ഹാജരാക്കാന്‍ പറയുന്നതിന്റെ അടിസ്ഥാനം എന്താണ്.

ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ചത് റെക്കോഡ് ചെയ്ത ഫോണില്‍ നിന്നും പങ്കുവെച്ച സെക്കന്ററി ഡിവൈസ് ആണ്. എന്തുകൊണ്ടാണ് പോലീസ് ഇക്കാര്യത്തില്‍ സംശയം ഉന്നയിക്കാത്തത്. എന്തുകൊണ്ടാണ് താന്‍ ഈ നാല് വര്‍ഷം ഇത് സംബന്ധിച്ച് വെളിപ്പെടുത്താതിരുന്നതെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താത്തത്? അദ്ദേഹം ഇപ്പോഴും ആ ചോദ്യത്തിന് താന്‍ കോടതിയില്‍ പറയും എന്ന മറുപടിയാണ് നല്‍കുന്നത്. ബാലചന്ദ്രകുമാറിനേയും ദിലീപിനേയും ഒരുമിച്ച് ഇരുത്തി എന്തുകൊണ്ടാണ് പോലീസ് ചോദ്യം ചെയ്യാതിരിക്കുന്നത്?. ഇരയ്ക്ക് നീതി കിട്ടാനാണ് 2017 ല്‍ താന്‍ ദിലീപിന്റെ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തത് എന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ആക്രമിക്കപ്പെട്ടത് മുതല്‍ ഇര ഓടി നടന്ന് കേസ് വാദിക്കുമ്പോള്‍ പല തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കുമ്പോഴും ബാലചന്ദ്രകുമാര്‍ എവിടേയായിരുന്നു.

ഇരയോടൊപ്പം എന്നാല്‍ ദിലീപിനെ കുടുക്കണം എന്ന് ആഗ്രഹിക്കല്‍ അല്ല. 2021 ല്‍ അല്ലേ ബാലചന്ദ്രകുമാര്‍ ദിലീപിന്റെ സിനിമയില്‍ നിന്നും പിന്‍മാറിയത്. എന്തുകൊണ്ടാണ് ഇത്രയും കാലം അയാള്‍ ഇക്കാര്യങ്ങള്‍ പറയാതിരുന്നതെന്നത് പ്രസക്തമായ ചോദ്യം തന്നെയാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. നമ്മള്‍ എല്ലാവരും ശാപവാക്ക് പറയില്ലേ. ശാപവാക്കുകളെ എങ്ങനെയാണ് ഗൂഢാലോചനയാക്കുക? ഞാന്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നെ ജയിലില്‍ അടച്ചവന്‍ എന്തുകൊണ്ടും അനുഭവിക്കണമെന്ന്. അതിനര്‍ത്ഥം ഞാന്‍ ഗൂഢാലോചന നടത്തിയെന്നാണോ. നമ്മള്‍ എല്ലാവരും ഇരയോടൊപ്പമാണ്. എന്നാല്‍ ദിലീപാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാനുള്ള യാതൊരു തെളിവുകളും പബ്ലിക്ക് ഡൊമൈനില്‍ ഇല്ല. ഇപ്പോഴത്തെ ആരോപണങ്ങള്‍ പലതും തലയും വാലും ഇല്ലാത്തതാണ്. ദിലീപിന്റെ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യില്‍ കിട്ടിയാല്‍ അദ്ദേഹത്തിന് അനുകൂലമായി ഫോണില്‍ ഉള്ള കാര്യങ്ങള്‍ അന്വേഷണ സംഘം നയിപ്പിക്കുമോയെന്ന ആശങ്ക ഉണ്ടാകില്ലേ.

Read more topics: # Rahul easwar ,# words about dileep case
Rahul easwar words about dileep case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES