നടന് ധനുഷും, ഭാര്യ ഐശ്വര്യ രജനീകാന്തും വേര്‍പിരിയുന്നു എന്ന വാര്‍ത്ത പുറത്തുവന്നിട്ട് കുറച്ചു കാലമായി. ഇരുവരും സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇരുവരും ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ടില്ലെല്ലെന്നും, നിയമ നടപടികളിലേക്ക് കടന്നില്ലെന്നിട്ടില്ലെന്നുമായിരുന്നു വിവരം.
എന്നാല്‍ ഇപ്പോള്‍ ഔദ്യോഗികമായി ഐശ്വര്യ രജനികാന്ത് ധനുഷില്‍ നിന്നും വിവാഹമോചനം തേടി ചെന്നൈയിലെ സിവില്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്.ഇരുവരും ഒരു വര്‍ഷത്തിലേറയായി അകന്ന് കഴിയുകയാണ്..
ധനുഷിന്റെയും ഐശ്വര്യയുടെയും കുടുംബങ്ങള്‍ക്ക് ഇരുവരും വേര്‍പിരിയുന്നതില്‍ താല്‍പ്പര്യം ഇല്ലെന്നും, ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന തരത്തിലും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രജിനികാന്ത് നേരിട്ട് വിഷയത്തില്‍ ഇടപപെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അതേ സമയം കഴിഞ്ഞ ശിവരാത്രി ദിനത്തില്‍ ധനുഷ് മാതാപിതാക്കള്‍ക്ക് ഒരു സ്വപ്‌നം ഭവനം സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ചെന്നൈയില്‍ പ്രമുഖര്‍ എല്ലാം തന്നെ തമാസിക്കുന്ന പോയസ് ഗാര്‍ഡനിലാണ് മാതാപിതാക്കള്‍ക്കായി ധനുഷ് വീട് നിര്‍മിച്ചിരിക്കുന്നത്. 150 കോടി രൂപ വിലമതിക്കുന്ന വീടാണ് എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ഈ വീടും ധനുഷിന്റെ ദാമ്പത്യവുമായി ബന്ധമുണ്ടെന്നായിരുന്നു അന്ന് വന്ന വാര്‍ത്ത. മാതാപിതാക്കള്‍ക്ക് ധനുഷ് നിര്‍മ്മിച്ച വീട് അദ്ദേഹത്തിന്റെ ഭാര്യ പിതാവ് രജിനികാന്തിന്റെ വീടിന് തൊട്ടടുത്തായിരുന്നു.
വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷവും ധനുഷും ഐശ്വര്യയും ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. മക്കളുടെ സ്‌കൂള്‍ കാര്യങ്ങള്‍ക്ക് രണ്ട് പേരും ഒരുമിച്ചാണ് വന്നിരുന്നത്. മക്കളായ യാത്രയും ലിംഗയും ഇരുവര്‍
ക്കും ഒപ്പം കാണാറമുണ്ട്..