ഷാരൂഖ് ഖാന് ചിത്രം പഠാന് തീര്‍ത്ത മാസ്മരിക വിജയത്തിന് പിന്നാലെ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈറ്റര്‍. ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഫൈറ്റര്‍ പ്ലെയിനുകളും മാരക ആക്ഷന്‍ രംഗങ്ങളും നിറഞ്ഞ ടീസര്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. 24 മില്യണിലധികം പേരാണ് ടീസര്‍ യൂട്യൂബില്‍ കണ്ടത്. ടീസറിലെ ദീപികയും ഹൃത്വിക്കും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ട ഒരു വിഭാഗം ആളുകള്‍ ചിത്രത്തെ പുതിയ വിവാദങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്.
വ്യോമസേന പൈലറ്റുമാരുടെ വേഷത്തിലാണ് ഇരുവരും എത്തുന്നത്. ബീച്ചില്‍ വച്ചുള്ള രണ്ടുപേരുടെയും ഇന്റിമേറ്റ് രംഗത്തെയും ദീപികയുടെ വസ്ത്രത്തെയും അപമാനിച്ചുകൊണ്ടാണ് ഇപ്പോള്‍ സൈബര്‍ ആക്രമണം. ഈ രംഗത്ത് ബിക്കിനി ആണ് ദീപികയുടെ വേഷം. ഇവര്‍ക്ക് എപ്പോഴും ഇതുതന്നെയാണോ വേഷം? ഏത് വ്യാേമസേന പൈലറ്റ് ആണ് പൊതുസ്ഥലത്ത് ബിക്കിനി ധരിക്കുന്നത്. ഇത് വ്യോമസേനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഇങ്ങനെ പോവുന്നു കമന്റുകളും പോസ്റ്റുകളും.
ദീപികയ്ക്ക് പോണ് ഇന്ഡസ്ട്രിയിലേക്ക് പൊയ്ക്കൂടെ എന്നുവരെ അധിക്ഷേപിക്കുന്നുണ്ട്. മുന്‍പ് പത്താനിലെ ഗാനരംഗം ഇറങ്ങിയ സമയത്തും ദീപികയ്ക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഗാനരംഗത്തില്‍ ദീപിക ധരിച്ച കാവിനിറം ബിക്കിനിയായിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം. 1000 കോടി നേടി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സിനിമയാണ് പത്താന്. അതേസമയം ജനുവരി 25ന് ഫൈറ്റര്‍ ലോക വ്യാപകമായി റിലീസ് ചെയ്യും.
എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെ ഹൃത്വിക് റോഷനും സ്ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രത്തെ ദീപിക പദുക്കോണും അവതരിപ്പിക്കുന്നു.