മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ -ഉദയകുഷ്ണകൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം ക്രിസ്റ്റഫര്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബി ഉണ്ണികുഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകുഷ്ണയാണ്. പോലീസ് കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഒപ്പം ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി നിരവധി താരരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ആര്‍.ഡി ഇലുമിനേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫൈസ് സിദ്ധിക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതമൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് മനോജ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.
ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, പി.ആര്‍.ഒ പി.ശിവപ്രസാദ്& നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്സ്‌ക്യൂറ എന്റര്‍ടെന്‍മെന്റ്സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.