ഛാപാക്ക് ട്രെയ്ലര്‍ ലോഞ്ചിങ്ങിനിടെ വേദിയില്‍ വികാരാധിനയായി ദീപിക പദുകോണ്‍; ആസിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിക കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

Malayalilife
topbanner
 ഛാപാക്ക് ട്രെയ്ലര്‍ ലോഞ്ചിങ്ങിനിടെ വേദിയില്‍ വികാരാധിനയായി ദീപിക പദുകോണ്‍; ആസിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിക കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

സിഡ് ആക്രമത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിത കഥയെ ആസ്പദമാക്കി മേഘ് ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ഛാപാക് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ദീപിക പദുകോണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്ലറാണ് റിലീസ് ചെയ്തത്. ട്രെയ്ലര്‍ ലോഞ്ചിനിടെ ദീപിക പദുകോണ്‍ വേദിയില്‍ നിറ കണ്ണുകളോടെയാണ് സംസാരിച്ചത്.

കഥ വിവരിക്കുമ്പോള്‍ മുഴുവന്‍ സമയം ഇരിക്കാറുള്ളത് സാധാരണയല്ല. സാധാകരണയായി സിനിമ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ മുഴുവന്‍ സമയം ഇരിക്കേണ്ടിയും വരും. ഇത് അങ്ങനെ ആയിരുന്നില്ല. സംവിധായിക കഥ പറഞ്ഞ് തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ മനസ്സിലായി. വളരെ സ്‌നേഹത്തോടെയും ഉത്സാഹത്തോടെയും ഉത്തരവാദിത്തത്തോടെയും കൃത്യമായും ചെയ്ത സിനിമയാണ്- ദീപിക പദുക്കോണ്‍ പറഞ്ഞു

ഈ സിനിമയും കഥാപാത്രവും തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്നും ഹൃദയത്തെ എത്ര സ്പര്‍ശിച്ചുവെന്നും പറയവേയാണ് ദീപികയുടെ കണ്ണുകള്‍ നിറഞ്ഞതും ശബ്ദം ഇടറിയതും. മാലതി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. നായക കഥാപാത്രമായി എത്തുന്നത് വിക്രാന്ത് മസെയാണ്. രണ്ടു മിനുട്ട് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ആസിഡാക്രമണം നേരിട്ട ശേഷം കഥാപാത്രം അനുഭവിക്കുന്ന പ്രശ്നങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും സൂചനകള്‍ നല്‍കുന്നുണ്ട്.

നിര്‍മ്മാണ രംഗത്തേയക്കുള്ള ദീപികയുടെ ചുവടുവെയ്പ്പും ഛാപാകിലൂടെയാണ്. നീതിക്കായുള്ള മാല്‍തിയുടെ പോരാട്ടവും നഷ്ടപ്പെട്ട ആത്മവിശ്വാസവും വീണ്ടെടുക്കലുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആസിഡ് വില്‍പ്പന തടയാന്‍ നമ്മുടെ രാജ്യത്ത് ശക്തമായ നിയമങ്ങള്‍ ഇല്ലാത്തതും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നാണ് ട്രെയ്ലറില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. 

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയയിലൂടെയും ലക്ഷ്മി കടന്നു പോയി. പിന്നീട് ആസിഡ് ആക്രമത്തിന് ഇരയായവര്‍ക്ക് വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം.

ട്രെയിലറില്‍ ദീപിക പദുകോണ്‍ ലക്ഷ്മി അഗര്‍വാളിന്റെ തനിപകര്‍പ്പായി സ്‌ക്രീനില്‍ എത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായം. ഇതുവരെ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് ചപകിലേതെന്ന് നേരത്തെ ദീപിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജനുവരി പത്തിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

'തല്‍വാര്‍', 'റാസി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രാന്ത് മാസെയാണ് മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. അമോല്‍ എന്ന കഥാപാത്രമായാണ് വിക്രാന്ത് വേഷമിടുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, ദീപിക പദുക്കോണ്‍, ഗോവിന്ദ് സിംഗ് സന്ധു, മേഘ്ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Chhapaak Official Trailer Deepika Padukone

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES